പുതുവര്‍ഷത്തില്‍ അയ്യനെ വണങ്ങി ഭക്തര്‍ ; നവവത്സരാശംസകള്‍ നേര്‍ന്ന് തന്ത്രി

For full experience, Download our mobile application:
Get it on Google Play

ശബരിമല : പുതുവര്‍ഷത്തിന്റെ പൊന്‍കിരണങ്ങളുടെ പൊന്‍ ശോഭയില്‍ ശബരീശനെ കണ്ടു വണങ്ങി ഭക്തര്‍. മുന്‍വര്‍ഷങ്ങളില്‍ പുതുവര്‍ഷത്തില്‍ സന്നിധാനത്ത് ആഭൂതപൂര്‍വമായ ഭക്തജനത്തിരക്കാണ് ഉണ്ടാകാറുള്ളത്. കോവിഡ് പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ഇക്കുറി ഒരു ദിവസം അയ്യായിരം പേര്‍ക്ക് മാത്രമാണ് ദര്‍ശനം. 48 മണിക്കൂറിനുള്ളില്‍ പരിശോധിച്ച ആര്‍റ്റിപിസിആര്‍/ ആര്‍റ്റിലാംബ് / എക്സ്‌ പ്രസ്സ്  നാറ്റ് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമാണ് ദര്‍ശനത്തിന് അനുവദിച്ചിട്ടുള്ളത്.

പുതുവത്സരത്തെ വരവേറ്റ് സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പോലീസ് അയ്യപ്പന്‍മാര്‍ കര്‍പ്പൂരദീപം തെളിച്ചു. ശബരിമല എക്‌സിക്യൂട്ടിവ് ഓഫീസര്‍ വി.എസ്. രാജേന്ദ്രപ്രസാദിന്റെ സാന്നിധ്യത്തില്‍ സന്നിധാനം പോലീസ് അസി. സ്‌പെഷ്യല്‍ ഓഫീസര്‍ പദം സിങ്ങ് വെല്‍ക്കം 2021 എന്നു കര്‍പ്പൂരം കൊണ്ട് എഴുതിയതിലേക്ക് ജ്വാല പകര്‍ന്നു.

ശബരിമല തന്ത്രി കണ്ഠരര് രാജീവര് ഭക്തര്‍ക്ക് നവവത്സരാശംസകള്‍ നേര്‍ന്നു. പുതിയ വര്‍ഷം കോവിഡ് മാറി ഐശ്വര്യ സമ്പൂര്‍ണമാകട്ടെ എന്ന് പ്രാര്‍ഥിക്കുന്നു എന്നും ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന എല്ലാ ഭക്തരും കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായും പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....