കോട്ടയം: കൊവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ കൊച്ചു മാളികപ്പുറങ്ങള്‍ക്ക് ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് നീക്കണമെന്ന് ശ്രീവിദ്യാധിരാജ ചട്ടമ്പി സ്മാരക മലയാള ഭാഷാഭവന്‍ ആവശ്യപ്പെടുകയുണ്ടായി. സര്‍ക്കാര്‍ നിയന്ത്രണം മൂലം പത്ത് വയസന് താഴെയുള്ള പെണ്‍കുട്ടികളുടെ ശബരീദര്‍ശനം മുടങ്ങിയിരിക്കുകയാണ്. ആചാരമനുസരിച്ച് 10 വയസ് വരെയുള്ള പെണ്‍കുട്ടികള്‍ക്കേ ശബരിമല ദര്‍ശനം നടത്താന്‍ സാധിക്കുകയുള്ളു. പുതിയ നിയന്ത്രണത്തെ തുടര്‍ന്ന് ആയിരക്കണക്കിന് കൊച്ചു മാളികപ്പുറങ്ങള്‍ക്ക് ശബരീശ ദര്‍ശനത്തിന് സാധികാത്ത അവസ്ഥയാണ്. ഇത് തികഞ്ഞ അനീതിയാണ്.
ശബരിമല ദര്‍ശനം ആഗ്രഹിക്കുന്ന കൊച്ചു മാളികപ്പുറങ്ങള്‍ക്ക് കൊവിഡ് മാനദണ്ഡങ്ങളും പാലിച്ച് രക്ഷിതാവിനൊപ്പം മലചവിട്ടാനുള്ള അനുമതി നല്‍കാന്‍ സര്‍ക്കാര്‍ഇടപെടണമെന്നും ഭാഷാഭവന്‍ ആവശ്യപ്പെടുകയുണ്ടായി. ആലുവ തന്ത്ര വിദ്യാപീഠം വര്‍ക്കിംഗ് പ്രസിഡന്റ് മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, മുന്‍ ശബരിമല ഗുരുവായൂര്‍ മേല്‍ശാന്തി ഏഴിക്കോട് ശശി നമ്പൂതിരി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. മുഖ്യപരിപാലകന്‍ മധു മണിമല അവതരിപ്പിച്ച പ്രമേയം മുഖ്യമന്ത്രി, ദേവസ്വം വകുപ്പുമന്ത്രി, ആരോഗ്യമന്ത്രി, ചീഫ് സെക്രട്ടറി, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, കേരള ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ എന്നിവര്‍ക്ക് അയച്ചുകൊടുക്കുകയുണ്ടായി.