കൊവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ കൊച്ചു മാളികപ്പുറങ്ങള്‍ക്ക് ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് നീക്കണo : ചട്ടമ്പി സ്മാരക മലയാള ഭാഷാഭവന്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം: കൊവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ കൊച്ചു മാളികപ്പുറങ്ങള്‍ക്ക് ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് നീക്കണമെന്ന് ശ്രീവിദ്യാധിരാജ ചട്ടമ്പി സ്മാരക മലയാള ഭാഷാഭവന്‍ ആവശ്യപ്പെടുകയുണ്ടായി. സര്‍ക്കാര്‍ നിയന്ത്രണം മൂലം പത്ത് വയസന് താഴെയുള്ള പെണ്‍കുട്ടികളുടെ ശബരീദര്‍ശനം മുടങ്ങിയിരിക്കുകയാണ്. ആചാരമനുസരിച്ച്‌ 10 വയസ് വരെയുള്ള പെണ്‍കുട്ടികള്‍ക്കേ ശബരിമല ദര്‍ശനം നടത്താന്‍ സാധിക്കുകയുള്ളു. പുതിയ നിയന്ത്രണത്തെ തുടര്‍ന്ന് ആയിരക്കണക്കിന് കൊച്ചു മാളികപ്പുറങ്ങള്‍ക്ക് ശബരീശ ദര്‍ശനത്തിന് സാധികാത്ത അവസ്ഥയാണ്. ഇത് തികഞ്ഞ അനീതിയാണ്.

ശബരിമല ദര്‍ശനം ആഗ്രഹിക്കുന്ന കൊച്ചു മാളികപ്പുറങ്ങള്‍ക്ക് കൊവിഡ് മാനദണ്ഡങ്ങളും പാലിച്ച്‌ രക്ഷിതാവിനൊപ്പം മലചവിട്ടാനുള്ള അനുമതി നല്‍കാന്‍ സര്‍ക്കാര്‍ഇടപെടണമെന്നും ഭാഷാഭവന്‍ ആവശ്യപ്പെടുകയുണ്ടായി. ആലുവ തന്ത്ര വിദ്യാപീഠം വര്‍ക്കിംഗ് പ്രസിഡന്റ് മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, മുന്‍ ശബരിമല ഗുരുവായൂര്‍ മേല്‍ശാന്തി ഏഴിക്കോട് ശശി നമ്പൂതിരി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. മുഖ്യപരിപാലകന്‍ മധു മണിമല അവതരിപ്പിച്ച പ്രമേയം മുഖ്യമന്ത്രി, ദേവസ്വം വകുപ്പുമന്ത്രി, ആരോഗ്യമന്ത്രി, ചീഫ് സെക്രട്ടറി, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, കേരള ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ എന്നിവര്‍ക്ക് അയച്ചുകൊടുക്കുകയുണ്ടായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...