ശബരിമല : പ്രതിഷ്ഠാ വാര്‍ഷിക ദിനത്തിന്റെ ഭാഗമായി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രനട ജൂണ്‍ 8 ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് തുറക്കും. ജൂണ്‍ ഒന്‍പതിനാണ് പ്രതിഷ്ഠാദിനം. പൂജകള്‍ പൂര്‍ത്തിയാക്കി അന്ന് രാത്രി 10 മണിക്ക് നട അടയ്ക്കും. ഓണ്‍ലൈന്‍ ബുക്കിംഗിലൂടെയാണ് ഭക്തരെ പ്രവേശിപ്പിക്കുക. ശബരിമല ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്കായി നിലയ്ക്കലില്‍ സ്‌പോട്ട് ബുക്കിങ് സംവിധാനം ഉണ്ടായിരിക്കും. മിഥുനമാസ പൂജകള്‍ക്കായി ഈ മാസം 14 ന് വൈകുന്നേരം ക്ഷേത്രനട തുറക്കും. 19 ന് രാത്രി നട അടക്കും.
ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം ബുധനാഴ്ച വൈകിട്ട് 5 മണിക്ക് തുറക്കും
RECENT NEWS
Advertisment