സന്നിധാനം: മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട തുറക്കാനിരിക്കെ ശബരിമല മേല്‍ശാന്തി വി കെ ജയരാജ് നമ്പൂതിരി കൊറോണ നിരീക്ഷണത്തില്‍ പ്രവേശിച്ചു. മേല്‍ശാന്തിയുമായി സമ്പര്‍ക്കത്തില്‍ വന്ന 3 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നിരീക്ഷണത്തില്‍ പ്രവേശിച്ചത്. അദ്ദേഹം സന്നിധാനത്ത് തന്നെ തുടരും. മേല്‍ശാന്തി ഉള്‍പ്പെടെ 7 പേരാണ് നിരീക്ഷണത്തില്‍ പ്രവേശിച്ചത്. എന്നാല്‍ നിത്യ പൂജകകള്‍ക്ക് മുടക്കമുണ്ടാവില്ല .
നട തുറക്കുന്നതിന് മുന്നോടിയായി ഇന്നലെ നടത്തിയ റാപ്പിഡ് പരിശോധനയില്‍ സന്നിധാനത്ത് വൈറസ്ബാധ സ്ഥിരീകരിച്ചിരുന്നു. സന്നിധാനം കണ്ടൈന്‍മെന്റ് സോണ്‍ ആക്കണമെന്ന് ശുപാര്‍ശ നല്‍കി. സന്നിധാനം മെഡിക്കല്‍ ഓഫീസറാണ് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിരിക്കുന്നത്. തീര്‍ത്ഥാടനം സംബന്ധിച്ച അന്തിമ തീരുമാനം സര്‍ക്കാര്‍ തീരുമാനത്തിന് ശേഷം എടുക്കുമെന്ന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ പ്രതികരിച്ചു.