ശബരിമല തീർഥാടകർ മാസ്‌ക് ധരിക്കുക ; വലിച്ചെറിയരുത്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡ്-19 വ്യാപനം പ്രതിരോധിക്കാൻ ശബരിമല തീർഥാടകർ മാസ്‌ക് ധരിക്കുന്നതിനൊപ്പം ഉപയോഗ ശേഷം മാസ്‌ക്, കൈയുറ എന്നിവ വലിച്ചെറിയാതിരിക്കാനും ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ്. ഉപയോഗിച്ച മാസ്‌കും കൈയുറകളും സ്വന്തം വീടുകളിൽ തിരിച്ചെത്തിയ ശേഷം സുരക്ഷിതമായി സംസ്‌കരിക്കുക. പൂങ്കാവനത്തിന്റെ വിശുദ്ധി കാത്തുസൂക്ഷിക്കുന്നതിനൊപ്പം കോവിഡ് പ്രതിരോധത്തിനും ഇത് നിർബന്ധമാണ്.

* തീർഥാടകർ സാവധാനം മല കയറുക. കൂട്ടം കൂടരുത്.
* എല്ലായ്‌പ്പോഴും ശാരീരിക അകലം പാലിക്കുക.
* സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ കഴുകുക.
* നടന്നുപോകുന്ന വഴിയിൽ തുപ്പരുത്.
* മാലിന്യങ്ങൾ വഴിയിൽ വലിച്ചെറിയാതിരിക്കുക.
* തീർഥാടനത്തിനിടെ എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങൾ അനുഭവപ്പെട്ടാൽ തൊട്ടടുത്ത ആശുപത്രിയിലോ എമർജൻസി മെഡിക്കൽ കെയർ സെൻററിലോ അറിയിക്കുക.
* ആരോഗ്യ വകുപ്പിൻറെ നിർദേശങ്ങൾ പാലിക്കുക. ഈ ശരണയാത്ര കരുതലോടെയാവട്ടെ.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വെച്ചൂച്ചിറ-മന്ദമരുതി റോഡില്‍ വിള്ളല്‍ : നിര്‍മ്മാണം പൂര്‍ത്തിയാകാത്ത റോഡ് തകരുന്നു, ജനങ്ങള്‍ ആശങ്കയില്‍

0
വെച്ചൂച്ചിറ: നിര്‍മ്മാണം പുരോഗമിക്കുന്ന വെച്ചൂച്ചിറ-മന്ദമരുതി റോഡിന്‍റെ മധ്യത്തില്‍ വലിയ വിള്ളല്‍ രൂപപ്പെട്ടു....

ഭാര്യയെ കൊലപ്പെടുത്തിയെന്ന് ഭർത്താവ് ; ജീവൻ രക്ഷിച്ച് പോലീസ്

0
കോഴിക്കോട്: ഭാര്യയെ കൊലപ്പെടുത്തിയെന്ന് പോലീസ് സ്റ്റേഷനിലെത്തി ഭർത്താവിന്റെ കുറ്റസമ്മതം. തുടർന്ന് പോലീസുകാർ...

അടിപിടിക്കേസ് പ്രതിയുടെ ആക്രമണം; വനിത എസ്‌ഐ അടക്കം മൂന്ന് പേർക്ക് പരിക്ക്

0
കായംകുളം: പ്രതിയുടെ മര്‍ദ്ദനത്തില്‍ കായംകുളം പൊലീസ് സ്റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്....

ശബരിമല തീർത്ഥാടനം പരാതിരഹിതമാകണം – മുൻവർഷത്തെ പാളിച്ചകൾ ആവർത്തിക്കരുത് : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം: ഈ വർഷത്തെ ശബരിമല തീർത്ഥാടനകാലം പരാതി രഹിതമായിരിക്കണമെന്നും മുൻവർഷത്തെ പാളിച്ചകൾ...