മണ്ഡലകാലം അവസാനിക്കാനിരിക്കെ ദര്‍ശനത്തിന് തിരക്കേറുന്നു ; ഒരുക്കങ്ങള്‍ വിലയിരുത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഈ മണ്ഡലകാലത്ത് അയ്യപ്പന്‍മാര്‍ക്ക് മികച്ച സൗകര്യങ്ങള്‍ ഒരുക്കാന്‍ വിവിധ വകുപ്പുകളുടെ ഏകോപിതമായ പ്രവര്‍ത്തനം കൊണ്ട് സാധിച്ചുവെന്ന് എ.ഡി.എം അര്‍ജുന്‍ പാണ്ഡ്യന്‍ പറഞ്ഞു. മണ്ഡലപൂജയോടനുബന്ധിച്ചുള്ള ഒരുക്കങ്ങള്‍ വിലയിരുത്താന്‍ സന്നിധാനം സ്‌പെഷല്‍ ഓഫീസര്‍ പ്രജീഷ് തോട്ടത്തിലിന്റെ അധ്യക്ഷതയില്‍ ദേവസ്വം കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സന്നിധാനത്ത് ചുമതലയിലുള്ള വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.

തങ്ക അങ്കി ഘോഷയാത്ര സന്നിധാനത്തെത്തുന്നത് സംബന്ധിച്ച ഒരുക്കങ്ങളും മണ്ഡലപൂജയുടെ ഒരുക്കങ്ങളും യോഗം വിലയിരുത്തി. തങ്ക അങ്കി സന്നിധാനത്തെത്തുന്ന 25 ന് വൈകീട്ട് അയ്യപ്പന്‍മാരെ കയറ്റിവിടുന്നതിന് നിയന്ത്രണമുണ്ടാകും. ഉച്ചയ്ക്ക് 1.30 നാണ് തങ്ക അങ്കി പമ്പയിലെത്തുക. മൂന്നിന് പമ്പയില്‍ നിന്ന് തിരിക്കുന്ന ഘോഷയാത്ര വൈകീട്ട് അഞ്ചിന് ശരംകുത്തിയിലെത്തും. 6.30 നാണ് തങ്ക അങ്കി സന്നിധാനത്തെത്തുക. തങ്ക അങ്കി ഘോഷയാത്രയെ സ്വീകരിക്കാന്‍ ആചാരപ്രകാരമുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ടെന്ന് എക്‌സിക്യുട്ടിവ് ഓഫീസര്‍ വി.കൃഷ്ണകുമാര വാരിയര്‍ യോഗത്തില്‍ അറിയിച്ചു.

മണ്ഡലപൂജ കഴിഞ്ഞ് നടയടയ്ക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ അയ്യപ്പന്‍മാരുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടായിട്ടുണ്ട്. എല്ലാവര്‍ക്കും അയ്യപ്പനെ ദര്‍ശിച്ച് സംതൃപ്തിയോടെ മടങ്ങാന്‍ അവസരം ലഭിക്കുന്നുണ്ട്. 43000 ത്തിനടുത്ത് തീര്‍ഥാടകരാണ് ഇപ്പോള്‍ പ്രതിദിനം സന്നിധാനത്തെത്തുന്നത്. അതുകൊണ്ടുതന്നെ ഇനിയുള്ള ദിവസങ്ങളില്‍ അയ്യപ്പന്‍മാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കേണ്ടതുണ്ട്. പമ്പ മുതല്‍ സന്നിധാനം വരെയുള്ള ഭാഗങ്ങള്‍ ശുചിയായി സൂക്ഷിക്കുന്നുണ്ടെന്നും വിശുദ്ധസേന ഉള്‍പ്പെടെയുള്ളവരുടെ സേവനം മാതൃകാപരമാണെന്നും യോഗം വിലയിരുത്തി.

തീര്‍ഥാതകരുടെ സുരക്ഷയെ ബാധിക്കുന്ന വിധത്തില്‍ ആനയിറങ്ങുന്നത് തടയാന്‍ പോലീസിന്റെയും വനം വകുപ്പിന്റെയും സുരക്ഷാസംവിധാനങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട്. രാത്രിയും പകലും വനം വകുപ്പ് പട്രോളിങ് നടത്തുന്നുണ്ട്. സന്നിധാനത്തും പരിസരപ്രദേശങ്ങളിലുമുള്ള ഹോട്ടലുകളില്‍ ഭക്ഷ്യസുരക്ഷാവകുപ്പ് കൃത്യമായ പരിശോധന നടത്തുന്നുണ്ട്. കാര്യമായ ക്രമക്കേടുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്നത് ആശ്വാസകരമാണ്. പമ്പയില്‍ ഇളനീരിന് അമിത വില ഈടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിരുന്നു. 35 രൂപയാണ് ഇളനീരിന്റെ പരമാവധി വില. വില പ്രദര്‍ശിപ്പിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജാതി സംവരണത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി പോലീസ്

0
ന്യൂഡൽഹി: ജാതി സംവരണത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി പോലീസ്. ഡല്‍ഹി...

ആധാറിലെ തെറ്റ് തിരുത്തൽ ; പിഴ 25 രൂപയിൽനിന്ന് 1,000 രൂപയാക്കി : കേരളത്തിനു...

0
ആലപ്പുഴ : ആധാറിലെ തെറ്റുകളുടെ പേരിൽ സംസ്ഥാനത്തെ സേവനകേന്ദ്രങ്ങൾക്ക് ആധാർ അതോറിറ്റി...

റെയിൽവേയുടെ നടപടിയിൽ ആശങ്കയോടെ കേരളം ; മംഗളൂരു നഷ്ടപ്പെടുന്നതോടെ വരുമാനത്തിന്റെ 75 ശതമാനം കുറയും

0
പാലക്കാട് : കോച്ച് ഫാക്ടറി നഷ്ടപ്പെട്ട പാലക്കാടിന് മറ്റൊരു തിരിച്ചടിയായി മംഗലാപുരവും...

ട്രിപ്പിനു വേണ്ടി വിളിച്ചുവരുത്തിയ ശേഷം 22-കാരനായ ടാക്സി ഡ്രൈവറെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

0
ഡൽഹി: ജയ്പൂരിലേക്ക് ട്രിപ്പിനു വേണ്ടി വിളിച്ചുവരുത്തിയ ശേഷം 22-കാരനായ ടാക്സി ഡ്രൈവറെ...