മകരവിളക്ക് : പാണ്ടിത്താവളത്തെ ഹെൽത്ത് കിയോസ്‌ക് അടിയന്തിര ആവശ്യത്തിന് തുറക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമല മാസ്റ്റർ പ്ലാനിന്റെ ഭാഗമായി പാണ്ടിത്താവളത്ത് പണി പൂർത്തിയാക്കിയ ഹെൽത്ത് കിയോസ്‌ക് കെട്ടിടം അടിയന്തിര ആവശ്യങ്ങൾക്കായി തുറന്നു നൽകും. ഇതിന് മുന്നോടിയായി സൗകര്യങ്ങൾ വിലയിരുത്താൻ കഴിഞ്ഞ ദിവസം ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും എ.ഡി.എമ്മും വിവിധ വകുപ്പുതല ഉദ്യോഗസ്ഥരും കെട്ടിടം സന്ദർശിച്ച് സാഹചര്യം വിലയിരുത്തി. പാണ്ടിത്താവളത്ത് കേരളീയ ശൈലിയിലാണ് പുതിയ കെട്ടിടം പൂർത്തിയാക്കിയിട്ടുള്ളത്. രണ്ട് വിശാലമായ മുറികളും ഒരു ഹാളും ഇവിടെ സജ്ജമാണ്. ഹാൾ താൽക്കാലികമായി സന്നിധാനത്തെ അഗ്നി രക്ഷാ വിഭാഗത്തിന്റെ ആവശ്യത്തിന് നൽകും. ശേഷിക്കുന്ന മുറികൾ അടിയന്തിര ചികിത്സാ സഹായ കേന്ദ്രമായി പ്രവർത്തിക്കും. പിന്നീട് ഡോക്ടർമാരുൾപ്പടെയുള്ള സംവിധാനമാണ് ഇവിടെ വിഭാവനം ചെയ്തിട്ടുള്ളത്.

പാണ്ടിത്താവളത്ത് ആരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്ന അയ്യപ്പ ഭക്തർക്ക് താഴെവരെയെത്താതെ അടിയന്തിര ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കുകയും ഇതിലൂടെ ദേവസ്വംബോർഡ് ലക്ഷ്യമിടുന്നു. ശബരിമല മാസ്റ്റർ പ്ലാനിന്റെ ഭാഗമായ പാണ്ടിത്താവളം മുതൽ ഇൻസിലിനേറ്റർ വരെയുള്ള റോഡ് നിർമാണം ടൈൽ ഉൾപ്പടെയിട്ട് നേരത്തെ പൂർത്തിയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലബനനിൽ സംഘർഷം രൂക്ഷം; ഹിസ്ബുള്ള കമാൻഡർ കൊല്ലപ്പെട്ടതായി ഇസ്രയേൽ

0
ടെൽ അവീവ്: ഹിസ്ബുള്ളയുടെ മുതിർന്ന കമാൻഡർ അബു ഹസൻ അലായെ...

ദേശീയപാത 66ന്റെ പണി 2028ലും തീരില്ല; വയഡക്ട് നിർമാണത്തിന് ഇനിയും കരാറായില്ല

0
തിരുവനന്തപുരം: ദേശീയപാത 66ന്റെ നിർമാണം വീണ്ടും വൈകുന്നു. കാസർകോട് തലപ്പാടി...

പ്രവാസി നിക്ഷേപത്തിൽ വൻ ഒഴുക്ക്; ഫോറെക്‌സ് സ്വാപ് പദ്ധതി ഓഗസ്റ്റ് 31ന് അവസാനിക്കും

0
മുംബൈ: പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കറൻസിയിൽ ഇന്ത്യൻ ബാങ്കുകളിൽ നിക്ഷേപം നടത്താൻ...

ഓണാഘോഷവും ഓണക്കിറ്റ് വിതരണവും നടത്തി

0
പത്തനംതിട്ട: വിശ്വകർമ്മ മഹിളാ സൊസൈറ്റിയുടെ നേതൃത്വത്തിൽ കല്ലറക്കടവ് വിശ്വകർമ്മ സ്‌ക്വയറിൽ വച്ച്...