ശബരിമലയില്‍ ഓണ്‍ലൈന്‍ വഴിപാട് ബുക്കിംഗ് സൗകര്യം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ശബരിമലയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഓണ്‍ലൈന്‍ വഴിപാട് ബുക്കിംഗ് സൗകര്യം ഒരുക്കി. മേട -വിഷു പൂജകള്‍ക്കായി ശബരിമല നട തുറക്കുന്ന 14 മുതല്‍ 18 വരെ എട്ട് വഴിപാടുകള്‍  http://www.onlinetdb.com  എന്ന പോര്‍ട്ടലിലൂടെ ഓണ്‍ലൈനായി ബുക്ക് ചെയ്യാം.

നീരാഞ്ജനം, നെയ് വിളക്ക്, അഷ്ടോത്തര അര്‍ച്ചന, സഹസ്രനാമ അര്‍ച്ചന, സ്വയംവരാര്‍ച്ചന, നവഗ്രഹ നെയ്യ് വിളക്ക്, ഗണപതി ഹോമം, ഭഗവതിസേവ എന്നീ എട്ട് വഴിപാട് ഇനങ്ങള്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാം. വഴിപാടുകള്‍ ബുക്ക് ചെയ്യുന്ന പോര്‍ട്ടല്‍ വഴി നിലവില്‍ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ഓണ്‍ലൈനായി കാണിക്ക ( ഇ- കാണിക്ക) അര്‍പ്പിക്കുന്നതിനും, അന്നദാന സംഭാവന നല്‍കുന്നതിനുമുള്ള സൗകര്യം കൂടി ഉടന്‍ തന്നെ പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തും. അന്നദാന സംഭാവനകള്‍ക്ക് ആദായ നികുതി ഇളവ് ലഭിക്കും. ഇന്റര്‍നെറ്റ് ബാങ്കിംഗ് വഴി നേരിട്ടും കാണിക്ക, അന്നദാനം സംഭാവനകള്‍ നല്‍കാം. കാണിക്ക, അന്നദാനം എന്നിവ യഥാക്രമം ധനലക്ഷ്മി ബാങ്കിന്റെ 012600100000019, 012601200000086 എന്നീ അക്കൗണ്ടുകള്‍ വഴി സമര്‍പ്പിക്കാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് പെട്രോളിംഗിനായി ഉപയോഗിക്കുന്ന മോട്ടോർ ബൈക്ക് റാപ്പിഡോ സർവീസിനായി ഉപയോഗിച്ചു

0
ഹൈദരാബാദ്: പോലീസിന്റെ പട്രോളിംഗ് മോട്ടോർസൈക്കിൾ ‘റാപിഡോ’ ബൈക്ക്-ടാക്സി സേവനത്തിനായി ഉപയോഗിച്ചതിൽ...

പന്തീരങ്കാവിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു ; ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു

0
പന്തീരങ്കാവ്: കോഴിക്കോട് പന്തീരങ്കാവ് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപെട്ടു. പോലീസ്...

പാർലമെന്റിലെ ‘ചന്ദാ ചോരി’ പ്രതിഷേധം : സനാതന ധർമ്മത്തെ അപമാനിച്ചു ; പപ്പു യാദവ്...

0
ന്യൂഡൽഹി : അയോധ്യ ക്ഷേത്ര സംഭാവന കൊള്ളയുമായി ബന്ധപ്പെട്ട് പാർലമെന്റ് വളപ്പിൽ...

യാത്രക്കാർക്ക് ഇനി വാട്സാപ്പിലൂടെയും കെഎസ്ആർടിസി ടിക്കറ്റ് ബുക്ക് ചെയ്യാം ; പദ്ധതി നാളെ ഉദ്ഘാടനം...

0
തിരുവനന്തപുരം : യാത്രക്കാർക്ക് വേഗത്തിലും ലളിതമായും ടിക്കറ്റ് ബുക്ക് ചെയ്യാൻ...