മുഖ്യമന്ത്രിയും രാജു ഏബ്രഹാം എംഎല്‍എയും ഇടപെട്ടു ; വെല്ലൂരില്‍ മരിച്ചയാളുടെ മൃതദേഹം നാട്ടിലെത്തിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മുഖ്യമന്ത്രി പിണറായി വിജയനും രാജു ഏബ്രഹാം എംഎല്‍എയും ഇടപെട്ടതിനെ തുടര്‍ന്ന് വെല്ലൂര്‍ മെഡിക്കല്‍ കോളജില്‍ മരിച്ചയാളുടെ മൃതദേഹം നാട്ടിലെത്തിച്ചു. അങ്ങാടി ഇലവുങ്കല്‍ ബിജു മാത്യുവിന്റെ (46) മൃതദേഹമാണ് നാട്ടിലെത്തിച്ചത്. കാന്‍സര്‍ രോഗബാധയെ തുടര്‍ന്ന് ബിജു മാത്യു രണ്ടുവര്‍ഷമായി വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബോണ്‍മാരോ ശസ്ത്രക്രിയ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
ചൊവ്വാഴ്ചയാണ് ബിജു മാത്യു ആശുപത്രിയില്‍ വച്ച് മരിച്ചത്. ഇദ്ദേഹത്തിന്റെ ബന്ധുകൂടിയായ ഫാ. എം.വി. ശാമുവല്‍ രാജു എബ്രഹാം എംഎല്‍എയെ വിവരമറിയിച്ചു. തുടര്‍ന്ന് എംഎല്‍എ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള സൗകര്യമൊരുക്കണമെന്ന് ഇടുക്കി, തേനി കളക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെയാണ് മൃതദേഹവുമായി ആംബുലന്‍സ് വെല്ലൂരില്‍ നിന്നും പുറപ്പെട്ടത്. ബുധനാഴ്ച രാവിലെ ഒന്‍പതരയോടെ നാട്ടിലെത്തി. മൃതദേഹം റാന്നിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം ശനിയാഴ്ച രാവിലെ 11.30ന് ഈട്ടിച്ചുവട് മാര്‍ത്തോമ്മ പള്ളി സെമിത്തേരിയില്‍. ഭാര്യ ബീന. മക്കള്‍ ബിബിന, ബെനറ്റ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമിത് ഷാ മറുപടി പറയണമെന്ന് പ്രതിപക്ഷം ; പാർലമെൻ്റ് നടപടികൾ ഇന്നും തടസ്സപ്പെട്ടു

0
ന്യൂഡൽഹി : ഡൽഹി പ്രതിഷേധത്തിലെ പോലീസ് നടപടിയിൽ അമിത് ഷാ മറുപടി...

സിജെപി രാഷ്ട്രീയ പാർട്ടി ആവില്ല : പ്രതിഷേധം വിദ്യാഭ്യാസ മേഖലയിൽ മാത്രം ഒതുങ്ങില്ല ;...

0
മുംബൈ : ജാർഖണ്ഡിലെ വിദ്യാർത്ഥികൾക്കൊപ്പം സമരത്തിൽ ഒപ്പം ചേരുമെന്ന് സിജെപി സ്ഥാപകൻ...

കാട്ടാക്കടയിലെ ആദിശേഖർ കൊലപാതകം ; പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീംകോടതി

0
ന്യൂഡൽഹി : കാട്ടാക്കടയിലെ ആദിശേഖറിന്റെ കൊലപാതകത്തിൽ പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച്...

പീഡനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ബലാത്സംഗം ; യുവാവിനെ ഗ്രാമവാസികൾ തല്ലിക്കൊന്നു

0
ഛത്ര : ഝാർഖണ്ഡിലെ ഛത്ര ജില്ലയിൽ ബലാത്സംഗക്കുറ്റം ആരോപിക്കപ്പെട്ട ഒരു യുവാവിനെ...