ശബരിമല തീര്‍ത്ഥാടകരില്‍ നിന്ന് അമിത ചാര്‍ജ് ഈടാക്കുന്നു : ശിവസേന പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമല തീര്‍ത്ഥാടകരില്‍ നിന്ന് അമിത ചാര്‍ജ് ഈടാക്കുന്നതില്‍ പ്രതിഷേധിച്ച് ശിവസേന ധര്‍ണ സംഘടിപ്പിച്ചു. പത്തനംതിട്ട കെ. എസ്.ആർ.ടി.സി ബസ്സ്റ്റാന്‍ഡിലാണ് പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചത്.  കേരളരാജ്യപ്രമുഖ്  എം. എസ്സ്. ഭൂവനചന്ദ്രന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. ശബരിമല തീർത്ഥാടകരില്‍ നിന്ന് കെ.എസ്സ്.ആര്‍.ടി.സി ഈടാക്കുന്ന അധിക നിരക്ക് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ശിവസേന നടത്തിയ കാളവണ്ടി പ്രക്ഷോഭണത്തെതുടർന്ന് ഇതു നിർത്തി വച്ചിരിക്കുകയായിരുന്നു.

തീര്‍ത്ഥാടകരില്‍ നിന്നും അധികനിരക്ക് ഈടാക്കുന്ന കെ.എസ്.ആര്‍.ടി.സി സ്പെഷ്യല്‍ സര്‍വ്വീസ് എത്രയും വേഗം അധികനിരക്ക് പിന്‍വലിക്കണമെന്ന്  കേരളാ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും നാളിതുവരെ യാതൊരുവിധ നടപടികളും സ്വീകരിച്ചില്ല.  കെ.എസ്. ആർ.ടി.സി യോ സർക്കാരോ കൈക്കൊള്ളാത്തതിനാൽ ട്രാൻസ്‌പോർട്ടുവകുപ്പ് മന്ത്രിക്കും ജില്ലാ കളക്ടർക്കും  കെ. എസ്. ആർ. ടി. സി. എം.ഡി ക്കും നിവേദനവും നൽകിയിട്ടുണ്ട്. എന്നിട്ടും യാതൊരുവിധ നടപടികളും ഉണ്ടാകാത്തതുകൊണ്ടാണ് പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചതെന്ന് ശിവസേന വൃക്തമാക്കി. പ്രമുഖ ശിവസേനാ നേതാക്കള്‍ പ്രസംഗിച്ചു. ജില്ലാ പ്രസിഡന്റ് താമരകുളം രവി, ശിവസേനാ നേതാക്കളായ ഷൈജു കോട്ടുകാല്‍ , ജെ. രാമകൃഷ്ണന്‍ ഉണ്ണിത്താന്‍, അരവിന്ദ് പാറശാല , വെള്ളാര്‍ സന്തോഷ്‌ , വട്ടപ്പാറ ശ്രീകുമാര്‍ , കലേഷ് മണിമംഗലം എന്നിവർ പങ്കെടുത്തു.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘അമ്മ’യിൽ അടിയന്തര തീരുമാനം , രമേഷ് പിഷാരടിയുടെ നേതൃത്വത്തിൽ അഡ്ഹോക് കമ്മറ്റി രൂപീകരിച്ചു

0
കൊച്ചി : അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ...

റെയിൽവെ ഇലക്ട്രിക് ലൈനിൽ തകരാർ ; വന്ദേഭാരത് അടക്കം വൈകി ഓടുന്നു

0
കൊച്ചി : സാങ്കേതിക തകരാറിനെ തുടർന്ന് ട്രെയിനുകൾ വൈകി ഓടുന്നു. തിരുവനന്തപുരം...

നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് വൻ അപകടം

0
തിരുവനന്തപുരം : നെയ്യാറ്റിൻകര ചെറിയ കൊല്ലയിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച്...

‘അമ്മ’യിൽ വൻ പൊട്ടിത്തെറി ; ശ്വേത മേനോന് പിന്നാലെ ഭരണസമിതി ഒന്നാകെ രാജിവെച്ചു

0
കൊച്ചി : മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’യിൽ അപ്രതീക്ഷിത നാടകീയ...