കോടികള്‍ മുടക്കിയ ശബരിമല പാതയിലെ നടപ്പാതകള്‍ കാടുമൂടി ഉപയോഗശൂന്യമായി

For full experience, Download our mobile application:
Get it on Google Play

റാന്നി : മുക്കട – ഇടമൺ – അത്തിക്കയം വഴിയുള്ള (എം.എൽ.എ റോഡ്) ശബരിമല പാതയിലെ നടപ്പാത കാടുമൂടി കിടക്കുകയാണ്. കിലോമീറ്ററിനു ഒരു കോടി രൂപ ചിലവിൽ നിര്‍മ്മിച്ച പാതയാണ് ഉപയോഗശൂന്യമായി കിടക്കുന്നത്. ടാറിംഗ് ചെയ്ത സമയത്ത് ഇരുവശവും കോൺക്രീറ്റ് ഉപയോഗിച്ച് പൂര്‍ത്തീകരിച്ചിരുന്നെങ്കില്‍ ഈ സാഹചര്യം ഉണ്ടാകുമായിരുന്നില്ല. വാകത്താനം – മുക്കട റോഡിൽ കുരിശു ജംഗ്ഷനിലും മുക്കട ജംഗ്ഷനിലും മാത്രമാണ് ഇരുസൈഡിലും കോൺക്രീറ്റ് ചെയ്തിട്ടുള്ളത്. സ്കൂളിൽ പോകുന്ന കൊച്ചുകുട്ടികള്‍ വാഹനം എതിരെ കടന്നുവരുമ്പോള്‍ കാട്ടിലേക്ക് കയറി നില്‍ക്കേണ്ടി വരുന്നു. മണ്ഡലകാലത്തിനു മുൻപ് ഈ ദുരിതത്തിന് ശാശ്വത പരിഹാരം ഉണ്ടാകണമെന്ന് പ്രവാസി കോൺഗ്രസ്‌ പഴവങ്ങാടി മണ്ഡലം പ്രസിഡന്റ്‌ റോയി ഉള്ളിരിക്കൽ ആവശ്യപ്പെട്ടു. മണ്ഡലകാലം ആരംഭിച്ചാല്‍ എല്ലാ വാഹനങ്ങളും എരുമേലിയിൽ നിന്നും തിരിച്ചു വിടുന്നത് ഈ പാതയിലൂടെയാണ്. നടപ്പാത പുന:ക്രമീകരിക്കുന്നതിനായി അധികൃതർക്കു പരാതി കൊടുക്കുവാൻ തീരുമാനിച്ചിരിക്കയാണ് പ്രദേശവാസികള്‍.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍. ദിവസേന 200 ലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം.

പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.  ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  94473 66263/ 70255 53033 / 0468 233 3033.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നെയ്യാറ്റിൻകര ​ഗോപൻ്റെ മരണത്തിൽ അസ്വാഭാവികതയില്ല ; കേസ് അവസാനിപ്പിച്ച് പോലീസ്

0
തിരുവനന്തപുരം: നെയ്യാറ്റിൻകര ​ഗോപൻ്റെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പോലീസ്. തുടർന്ന് കേസ് അവസാനിപ്പിച്ചു....

പുസ്തകം വായിപ്പിച്ച് തട്ടിപ്പ് : തട്ടിപ്പ് നടന്നത് മണിചെയിൻ മാതൃകയിൽ ; വിദേശബന്ധം സ്ഥിരീകരിച്ച്...

0
തിരുവനന്തപുരം : പുസ്തകം വായിച്ച് പണം നേടാമെന്നപേരിൽ നടന്ന സൈബർ തട്ടിപ്പിൽ...

ടൊവിനോ തോമസിന്റെ പേരിൽ വ്യാജ ഇമെയിൽ വഴി തട്ടിപ്പ് ശ്രമം ; മുന്നറിയിപ്പുമായി നടൻ

0
കൊച്ചി : തന്റെ പേരിൽ വ്യാജ ഇമെയിൽ ഐഡി ഉണ്ടാക്കി ആളുകൾക്ക്...

ചന്തേര എംഡിഎംഎ കേസ് : ലഹരി ശൃംഖലയുടെ അന്താരാഷ്ട്ര കണ്ണികളെ അറസ്റ്റ് ചെയ്ത് പോലീസ്

0
കാസർഗോഡ് : ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് 139.29 ഗ്രാം എംഡിഎംഎ...