ശബരിമല തീര്‍ഥാടനം : ഉന്നതതല യോഗം ചേര്‍ന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തോട് അനുബന്ധിച്ച് ശബരിമല സന്നിധാനം കോണ്‍ഫറന്‍സ് ഹാളില്‍ എഡിഎം അര്‍ജുന്‍ പാണ്ഡ്യന്റെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്ന് ക്രമീകരണങ്ങള്‍ വിലയിരുത്തി. നടപ്പന്തലില്‍ വിശ്രമിക്കുന്ന തീര്‍ത്ഥാടകര്‍ക്ക് കുടിവെള്ളം നല്‍കാനുള്ള സംവിധാനം ഏര്‍പ്പെടുത്തുമെന്ന് എഡി എം പറഞ്ഞു.

തീര്‍ത്ഥാടകര്‍ക്ക് ഉപയോഗിക്കുന്നതിനായി സന്നിധാനത്തും പരിസരത്തുമായി 575 ശൗചാലയങ്ങള്‍ പ്രവര്‍ത്തന സജ്ജമായിട്ടുണ്ട്. എല്ലാ വകുപ്പുകളിലേയും, അയ്യപ്പസേവാ സംഘത്തിലേയും തെരഞ്ഞെടുത്ത ആളുകള്‍ക്ക് സി പി ആര്‍ പരിശീലനം ആരോഗ്യ വകുപ്പ് നല്‍കും. നീലിമല റോഡില്‍ ഫയര്‍ ഫോഴ്‌സ് സേഫ്റ്റി ഓഡിറ്റ് നടത്തി റിപ്പോര്‍ട്ട് തയാറാക്കി നല്‍കും. നാളെ(23) മുതല്‍ നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലായി 287 വിശുദ്ധി സേനാംഗങ്ങളെ നിയോഗിക്കുമെന്നും
എഡിഎം പറഞ്ഞു.

ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍ വി. കൃഷ്ണ കുമാര വാര്യര്‍, ശബരിമല പോലീസ് സ്‌പെഷ്യല്‍ ഓഫീസര്‍ എ ആര്‍ പ്രേംകുമാര്‍, എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് ടി എസ് അനില്‍കുമാര്‍, ഫെസ്റ്റിവല്‍ കണ്‍ട്രോള്‍ ഓഫീസര്‍ ആര്‍. സംഗീത്, ഡ്യൂട്ടി മജിസ്‌ട്രേറ്റ് ഗോപിനാഥ്, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെ.കരുണാകരന്റെ മരണത്തിന് ശേഷം മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: കെ.കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന...

മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര വകുപ്പിനും ഡിറ്റിപിസികൾക്കും പ്രത്യേക നിർദേശം

0
തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര...

പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക ഫീസ് ഈടാക്കാനുള്ള സർക്കാർ നീക്കത്തിൽ എതിർപ്പുമായി മന്ത്രി

0
ബെം​ഗളൂരു: ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...