ശബരിമല തീര്‍ഥാടനം : ആധുനിക വാര്‍ത്താവിനിമയ സംവിധാനങ്ങളുമായി ബിഎസ്എന്‍എല്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ആധുനിക വാര്‍ത്താവിനിമയ സേവനങ്ങള്‍ ഒരുക്കി ബി.എസ്.എന്‍.എല്‍. ശബരിമലയിലേക്കുള്ള പ്രധാന തീര്‍ഥാടന പാതകളില്‍ മൊബൈല്‍ കവറേജ് സുഗമമായി ലഭിക്കാന്‍ 23 മൊബൈല്‍ ടവറുകളാണ് ബിഎസ്എന്‍എല്‍ സജ്ജമാക്കിയിട്ടുള്ളത്. പ്ലാപ്പള്ളി, പമ്പ ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്, പമ്പ കെഎസ്ആര്‍ടിസി, പമ്പ ഗസ്റ്റ് ഹൗസ്, പമ്പ ആശുപത്രി, പമ്പ ഹില്‍ടോപ്പ്, നിലക്കല്‍, ളാഹ, അട്ടത്തോട്, ശബരിമല സിഎസ്‌സി, ശബരിമല ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് തുടങ്ങിയ നിലവിലുള്ള 12 മൊബൈല്‍ ടവറുകളില്‍ മൊബൈല്‍ സേവനം തടസമില്ലാതെ ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങളും പൂര്‍ത്തിയായി. ഇലവുങ്കല്‍, നിലയ്ക്കല്‍ ആശുപത്രി, പമ്പ കെഎസ്ആര്‍ടിസി, ശരംകുത്തി, പ്രണവ് ബില്‍ഡിങ്, ശബരിമല ഗസ്റ്റ് ഹൗസ്, കൈലാഷ് ബില്‍ഡിങ്, പോലീസ് ബാരക്ക്, ശബരിമല നടപ്പന്തല്‍, അപ്പാച്ചിമേട്, നിലയ്ക്കല്‍ പാര്‍ക്കിംഗ് ഏരിയ തുടങ്ങിയ സ്ഥലങ്ങളില്‍ 11 അധിക മൊബൈല്‍ ടവറുകളുടെയും പ്രവര്‍ത്തനം സജ്ജമാക്കി.

ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ 300 എംബിപിഎസ് വേഗത ലഭിക്കുന്ന ഒപ്റ്റിക്കല്‍ ഫൈബര്‍ കണക്ടിവിറ്റി ലഭ്യമാകും. ഒപ്റ്റിക്കല്‍ ഫൈബര്‍ മുഖേനയുള്ള 150 ഇന്റര്‍നെറ്റ് കണക്ഷനുകള്‍, 26 ഹോട്ട് ലൈന്‍, ഫൈബര്‍ കണക്ടിവിറ്റിയിലൂടെ 15 ലിസ്ഡ് സര്‍ക്യൂട്ടുകള്‍ തുടങ്ങിയ സേവനങ്ങള്‍ വിവിധ വകുപ്പുകള്‍ക്ക് നല്‍കിയിട്ടുണ്ട്. പമ്പ മുതല്‍ സന്നിധാനം വരെ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ഓക്‌സിജന്‍ പാര്‍ലറുകള്‍, എമര്‍ജന്‍സി മെഡിക്കല്‍ സെന്റര്‍ എന്നിവയുടെ പ്രവര്‍ത്തനം സുഗമമാക്കുന്നതിനുള്ള ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കസ്റ്റമര്‍ സര്‍വീസ് സെന്റര്‍ പമ്പയിലും ശബരിമലയിലും സജ്ജമാണ്. പുതിയ മൊബൈല്‍ കണക്ഷന്‍, അയല്‍സംസ്ഥാനങ്ങളിലുള്ള സിമ്മുകള്‍ എടുക്കുന്നത്, റീചാര്‍ജ്, ബില്‍ പെയ്‌മെന്റ് തുടങ്ങിയ സേവനങ്ങള്‍ ഇവിടെ ലഭിക്കും. പമ്പ വെര്‍ച്ചല്‍ ക്യൂ, ശബരി മല ക്യൂ കോംപ്ലസ് തുടങ്ങിയ സ്ഥലങ്ങളില്‍ തീര്‍ഥാടകര്‍ക്ക് പബ്ലിക് വൈഫൈ സൗകര്യവും ലഭിക്കും. ഗ്രാമീണമേഖലയില്‍ ഇന്റര്‍നെറ്റ് സംവിധാനം ലഭ്യമാക്കുന്ന ഭാരത് ഉദ്യമി പ്രകാരമുള്ള ബിഎസ്എന്‍എല്‍ ഫൈബര്‍ കണക്ഷനുകള്‍ ഓണ്‍ ഡിമാന്റ് ആയി നല്‍കുമെന്ന് ബി എസ് എന്‍ എല്‍ പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ കെ സാജു ജോര്‍ജ് അറിയിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറൻ കാലവർഷത്തിൽ 22 ശതമാനം മഴ കുറവ്

0
തിരുവനന്തപുരം: പെരുമഴ പെയ്തിട്ടും പല പ്രദേശങ്ങളും മുങ്ങിയിട്ടും സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറൻ...

സ്വാതന്ത്ര്യദിനത്തിൽ തങ്ങളുടെ ശബ്ദം അടിച്ചമർത്താൻ എതിരാളികൾ നടത്തിയ ശ്രമമാണിതെന്നും ഇത്തരം ഭീരുത്വ നടപടികളിൽ ഭയപ്പെടില്ലെന്നും...

0
ഡൽഹി: സ്വാതന്ത്യദിനത്തിൽ സിജെപിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന് പൂട്ട്. മണിക്കൂറുകൾക്കുള്ളിൽ അക്കൗണ്ട് പുനഃസ്ഥാപിച്ചെങ്കിലും...

ഗര്‍ഭിണികളായ വനിതാ പോലീസുകാരികളുടെ യൂണിഫോം പരിഷ്‌കരിച്ചു

0
തിരുവനന്തപുരം: ഗര്‍ഭിണികളായ വനിതാ പോലീസുകാരികളുടെ യൂണിഫോം പരിഷ്‌കരിച്ചു. കാക്കി സല്‍വാര്‍ കമ്മീസ്,...

മുഖ്യമന്ത്രി വിജയ്‌യുടെ അമ്മയെക്കുറിച്ച് നീചമായ പരാമർശം നടത്തിയ തമിഴ്‌നാട് ബിജെപി നേതാവിനെതിരെ പ്രതിഷേധം ശക്തം

0
ചെന്നൈ: മുഖ്യമന്ത്രി വിജയ്‌യുടെ അമ്മയെക്കുറിച്ച് നീചമായ പരാമർശം നടത്തിയ തമിഴ്‌നാട് ബിജെപി...