Wednesday, September 11, 2024 4:15 pm

ശബരിമല തീർത്ഥാടനം : പോലീസ് ഹെൽപ്‌ലൈൻ നമ്പർ സ്റ്റിക്കർ പതിച്ചുതുടങ്ങി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ശബരിമല തീർത്ഥാടകർക്ക് വിവിധ ആവശ്യങ്ങൾക്കും സംശയനിവാരണത്തിനും ഏത് ഭാഷയിലും ലഭ്യമാകുന്ന പോലീസ് ഹെൽപ്‌ലൈൻ നമ്പരായ 14432 ആലേഖനം ചെയ്ത സ്റ്റിക്കർ പതിച്ചുതുടങ്ങി. കെ എസ് ആർ ടി സി സ്റ്റാന്റുകൾ, റെയിൽവേസ്റ്റേഷനുകൾ എന്നിവടങ്ങളിൽ ഹെൽപ്‌ലൈൻ സംബന്ധിച്ച് നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമായാണ് സ്റ്റിക്കർ പതിച്ചത്. ഇന്നുരാവിലെ പത്തനംതിട്ട കെ എസ് ആർ ടി സി സ്റ്റാൻഡിൽ ബസിൽ പതിച്ചുകൊണ്ട് ജില്ലാ പോലീസ് മേധാവി വി അജിത് ഐ പി എസ്സ് ഉത്ഘാടനം ചെയ്തു. മണ്ഡല മകരവിളക്ക് കാലത്ത് തീർത്ഥാടനത്തിനെത്തുന്ന ഭക്തർക്കും മറ്റും ശബരിമലയുമായി ബന്ധപ്പെട്ട ഏത് ആവശ്യങ്ങൾക്കും വിവിധ ഭാഷകളിൽ മറുപടി ലഭ്യമാക്കാനുതകും വിധം പമ്പ പോലീസ് കൺട്രോൾ റൂമിലാണ് ഹെൽപ്‌ലൈൻ നമ്പർ സജ്ജമാക്കിയിരിക്കുന്നത്.

ജില്ലയിൽ നിന്നും സമീപജില്ലകളിൽ നിന്നും ശബരിമലക്ക് എത്തുന്ന വിവിധ പാതകളിൽ ഭക്തർക്ക് കാണാവുന്ന തരത്തിൽ നമ്പർ സ്റ്റിക്കർ രൂപത്തിൽ നേരത്തെ സ്ഥാപിച്ചിരുന്നു. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്കും മറ്റു ഭാഷകൾ അറിയാത്തവർക്കും വിവിധ വിവരങ്ങൾ അറിയുന്നതിനും പരിഹാരങ്ങൾക്കും ഏറെ പ്രയോജനകരമാണ് ഹെൽപ്‌ലൈൻ നമ്പർ. വെർച്വൽ ക്യൂ സംബന്ധിച്ച അന്വേഷണം, പാർക്കിങ്, ദർശനം തിരക്ക് എന്നിവ സംബന്ധിച്ച അന്വേഷണം, പൂജാ സമയങ്ങൾ, വാഹനങ്ങളുടെ വർക്ക്‌ ഷോപ്പുകൾ, കൂടെ വന്നവരെ കാണാതാകുക, അപകടങ്ങൾ ഉണ്ടാകുന്ന സാഹചര്യങ്ങൾ തുടങ്ങി നിരവധി ആവശ്യങ്ങൾക്കായി ഈ നമ്പരിൽ ബന്ധപ്പെടാവുന്നതാണെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. പമ്പക്ക് പുറപ്പെട്ട കെ എസ് ആർ ടി സി ബസ്സുകളുടെ പുറത്തും ഉള്ളിലും സ്റ്റിക്കർ ജില്ലാ പോലീസ് മേധാവി പതിച്ചു. സ്റ്റാൻഡിനുള്ളിൽ തീർത്ഥാടകർ കാണത്തക്കവിധം നമ്പർ രേഖപ്പെടുത്തിയ വലിയ ബോർഡ്‌ സ്ഥാപിക്കുകയും ചെയ്തു. ജില്ലാ പോലീസ് സായുധ ക്യാമ്പ് അസിസ്റ്റന്റ് കമണ്ടാന്റ് എം സി ചന്ദ്രശേഖരൻ, കെ എസ് ആർ ടി സി അധികൃതർ തുടങ്ങിയവർ പങ്കെടുത്തു.

Asian-up
dif
rajan-new
ncs-up
previous arrow
next arrow
Advertisment
shilpa-2
shanthi--up
silpa-up
WhatsAppImage2022-07-31at72836PM
life-line
previous arrow
next arrow

FEATURED

ക്രിക്കറ്റിലെ മികച്ച ഫുട്‌ബോൾ താരങ്ങൾ ; അഞ്ച് പേരെ തെരഞ്ഞെടുത്ത് ബുംറ

0
അന്താരാഷ്ട്ര ക്രിക്കറ്റിൽ പല താരങ്ങളും ഫുട്‌ബോളിനെയും സ്‌നേഹിക്കുന്നവരാണ്. ഇന്ത്യൻ സൂപ്പർ താരം...

എല്‍‌ഡിഎഫ് യോഗത്തിന് മുമ്പ് ഗോവിന്ദനുമായി കൂടിക്കാഴ്ച നടത്തി ബിനോയ് വിശ്വം ; എഡിജിപിയെ മാറ്റണമെന്ന...

0
തിരുവനന്തപുരം: എല്‍‌ഡിഎഫിന്‍റെ നിർണായക യോഗത്തിന് മുൻപ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി...

രക്തത്തിലെ പ്ലേറ്റ്‌ലറ്റ് വര്‍ധിപ്പിക്കാന്‍ സഹായിക്കും ഈ ഭക്ഷണങ്ങള്‍

0
പ്ലേറ്റ് കൗണ്ട് കുറയുന്നതു മൂലം രോഗികളെ കുഴപ്പത്തിലാക്കുന്ന പനിയാണ് ഡെങ്കിപ്പനി. ആരോഗ്യമുള്ള...

ഉധംപുരിൽ ജെയ്ഷെ മുഹമ്മദ് ഭീകരരെ വളഞ്ഞ് സൈന്യം

0
ശ്രീനഗർ: ജമ്മു കശ്മീരിലെ ഉധംപുരിൽ നാല് ജെയ്ഷെ മുഹമ്മദ് ഭീകരരെ വളഞ്ഞ്...