ശബരിമല തീർത്ഥാടനം : റിസ്റ്റ് ബാൻഡുകൾ ഫെഡറൽ ബാങ്ക് ജില്ലാ പോലീസിന് കൈമാറി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമല തീർത്ഥാടനത്തിനെത്തുന്ന കുട്ടികൾക്കും മുതിർന്നവർക്കും ഉപയോഗിക്കാൻ റിസ്റ്റ് ബാൻഡുകൾ ഫെഡറൽ ബാങ്ക് പോലീസിന് കൈമാറി. ഇന്ന് രാവിലെ ജില്ലാ പോലീസ് മേധാവിയുടെ ചേമ്പറിൽ ജില്ലാ പോലീസ് മേധാവി വി അജിത്തിന് ഫെഡറൽ ബാങ്ക് പത്തനംതിട്ട റീജിയണൽ മേധാവി ആർ ഗോപകുമാറാണ് ഇവ കൈമാറിയത്. കേരള പോലീസ് എന്ന് ആലേഖനം ചെയ്ത 2 ലക്ഷം റിസ്റ്റ് ബാന്റുകളാണ് വിതരണത്തിനായി ജില്ലാ പോലീസിന് ബാങ്ക് ലഭ്യമാക്കിയത്. രക്ഷാകർത്താക്കളുടെയോ ബന്ധുക്കളുടെയോ പേരും ഫോൺ നമ്പരും രേഖപ്പെടുത്താൻ സൗകര്യമുള്ളതാണ് ബാൻഡ്. കാണാതാവുകയോ മറ്റോ ചെയ്യുന്ന സന്ദർഭങ്ങളിൽ ആളുകളെ കണ്ടെത്തുന്നതിന് ഇത് സഹായകമാകും. സൗജന്യമായാണ് ബാങ്ക് ഇവ പോലീസിന് ലഭ്യമാക്കിയിരിക്കുന്നത്. കൈമാറ്റചടങ്ങിൽ ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി ഡോ. ആർ ജോസ്, ഫെഡറൽ ബാങ്ക് പത്തനംതിട്ട ശാഖ മേധാവി ദിപു ജോസഫ് മാത്യു, സൈബർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഓ ജോബിൻ ജോർജ്ജ് തുടങ്ങിയവർ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജസ്ഥാനിൽ അമിത് ഷായുടെ പൊതുപരിപാടിയിൽ പ്രതിഷേധിക്കാൻ പദ്ധതിയിട്ടു ; ഒരു സംഘം വിദ്യാർഥികൾ ...

0
രാജസ്ഥാൻ : ആൽവാറിലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ പ്രതിഷേധിക്കാൻ പദ്ധതിയിട്ട...

വയനാട് യുവാവിനെ കാണാനില്ലന്ന് പരാതി

0
കല്‍പ്പറ്റ : വയനാട് വടക്കനാട്ടിൽ വീണ്ടും ദുരൂഹമായ തിരോധാനം. നേരത്തെ കാണാതായ...

ബിജെപി വിട്ട് ദേവൻ ; പ്രാഥമിക അംഗത്വത്തിൽ നിന്നും സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്തിൽ...

0
ആലപ്പുഴ : ബിജെപി വിട്ട് നടൻ ദേവൻ. സംസ്ഥാന വൈസ് പ്രസിഡന്റ്...

കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയത്തിന്റെ പിഎംഎഫ്എംഇ പദ്ധതി നിർവഹണത്തിലെ മികച്ച പ്രകടനത്തിന് കേരളത്തിന്...

0
തിരുവനന്തപുരം: കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയത്തിന്റെ പ്രധാൻ മന്ത്രി ഭക്ഷ്യ...