ശബരിമല മുന്നൊരുക്കം ; ഉദ്യോ​ഗസ്ഥയോ​ഗം വിളിക്കാൻ ദേവസ്വം മന്ത്രിക്ക് അനുമതിയില്ല

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ശബരിമല മുന്നൊരുക്കങ്ങളിൽ വിലങ്ങുതടിയായി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളും. ഉദ്യോ​ഗസ്ഥയോ​ഗം വിളിക്കാൻ ദേവസ്വം മന്ത്രിക്ക് അനുമതിയില്ല. മാധ്യമങ്ങളോട് സംസാരിക്കുന്നതിനും മന്ത്രിക്ക് വിലക്കുണ്ട്. ഉദ്യോഗസ്ഥ യോഗം വിളിക്കാൻ അനുമതി തേടി വിഎൻ വാസവൻ സമീപിച്ചെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നിഷേധിച്ചെന്ന വിവരമാണ് പുറത്തുവരുന്നത്. ശബരിമലയിൽ തീർത്ഥാടകരുടെ തിരക്ക് അനിയന്ത്രിതമായതോടെ വാഹനങ്ങൾ ഇലവുങ്കലിൽ തടഞ്ഞ് പോലീസ്. സന്നിധാനത്തെ നിയന്ത്രണം പാളിയതോടെയാണ് ഈ നടപടി.

തിരക്ക് കുറയുന്നതനുസരിച്ച് ഇലവുങ്കൽ നിന്നും വാഹനങ്ങൾ കടത്തിവിടാനാണ് തീരുമാനം. നിലക്കലിൽ ആവശ്യത്തിലധികം ബസുകൾ ഉണ്ടെന്നും ബസുകൾ കയറ്റി വിടാത്ത പ്രശ്നം മാത്രമേ ഉള്ളൂവെന്നുമാണ് കെഎസ്ആർടിസിയുടെ ഭാ​ഗത്ത് നിന്നുള്ള വിശദീകരണം. തിരക്ക് വൈകാതെ നിയന്ത്രിക്കാൻ കഴിയുമെന്ന് ഡിജിപി പ്രതികരിച്ചു. കഴിഞ്ഞ വർഷത്തെക്കാൾ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. അപ്രതീക്ഷിത തിരക്കാണ് ഉണ്ടായതെന്നും സ്‌ത്രീകളും കുട്ടികളും കൂടുതലായിരുന്നുവെന്നും ഡിജിപി വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണം ; പോലീസ് കേസെടുത്തു

0
കോട്ടയം: അന്തരിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും...

സംസ്ഥാനത്ത് നികുതി വരുമാനത്തിൽ കുതിപ്പ് : ആദ്യ അഞ്ച് മാസം കൊണ്ട് 9000 കോടിയിലധികം...

0
തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം സംസ്ഥാന സര്‍ക്കാരിന്‍റെ...

കേരളത്തിലെ പ്രതിസന്ധി കടുക്കും : വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു ; രാജ്യത്തെ...

0
കൊച്ചി : രാജ്യത്ത് വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു. വൈദ്യുതി ഏറ്റവും...

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....