സന്നിധാനത്ത് പുല്ലാങ്കുഴല്‍ ഫ്യൂഷനുമായി വേണു ആദിനാട്

For full experience, Download our mobile application:
Get it on Google Play

ശബരിമല : സന്നിധാനത്ത് തീര്‍ഥാടകര്‍ക്ക് മേല്‍ ഭക്തിമഴ പെയ്യിച്ച് വേണു ആദിനാടിന്റെ ഓടക്കുഴല്‍ ഫ്യൂഷന്‍. സന്നിധാനം ശ്രീധര്‍മ്മശാസ്താ ഓഡിറ്റോറിയത്തില്‍ ഭക്തിഗാനങ്ങള്‍ പാടിയതിനൊപ്പം പുല്ലാങ്കുഴലില്‍ അവ വായിക്കുകയും ചെയ്തു. ശബരിമലയില്‍ തങ്ക സൂര്യോദയം, ഏഴരപ്പൊന്നാന പുറത്തെഴുന്നള്ളും ഏറ്റുമാനൂരപ്പാ..തുടങ്ങിയ ഗാനങ്ങള്‍ ഫ്യൂഷനായി അവതരിപ്പിച്ചു. മകന്‍ ശ്രീശബരീശനും ഭക്തിഗാനങ്ങള്‍ പാടുകയും പുല്ലാങ്കുഴല്‍ വായിക്കുകയും ചെയ്തു. എട്ടാമത്തെ വര്‍ഷമാണ് വേണുവിന്റെ വേണുനാദം സന്നിധാനത്തെ മുഖരിതമാക്കുന്നത്.

കഴിഞ്ഞ വര്‍ഷം കോവിഡ് നിയന്ത്രണം കാരണം പരിപാടി അവതരിപ്പിക്കാനായില്ല. കരുനാഗപ്പള്ളി ആദിനാട് സ്വദേശിയാണ്. പുല്ലാങ്കുഴല്‍ ഫ്യൂഷന്‍ സ്വന്തം സംഗീത ട്രൂപ്പ് കേരളത്തിലുടനീളം പരിപാടി അവതരിപ്പിക്കാറുണ്ട്. ഡോ. പത്‌മേഷ്, കുടമാളൂര്‍ ജനാര്‍ദനന്‍ എന്നിവരാണ് ഗുരുക്കന്‍മാര്‍. കീബോര്‍ഡ് സുദീപ് ആലപ്പുഴ, തബല അരുണ്‍ കുമാര്‍ ചേരാവള്ളി, മൃദംഗം കലാമണ്ഡലം കെ.ജെ. പ്രസാദ് ഓച്ചിറ എന്നിവരാണ് ഇദ്ദേഹത്തിനൊപ്പം ഫ്യൂഷന്‍ സംഗീതം ഒരുക്കിയത്. കൂടെ മകന്‍ ശബരീശനും ഉണ്ടായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിയന്ത്രണം തെറ്റിയ ബിഎംഡബ്ല്യു കാർ ഡിവൈഡറിലിടിച്ചു തകർന്നു; മുംബൈയിൽ രണ്ട് പേർക്ക് ദാരുണാന്ത്യം

0
മുംബൈ: ബിഎംഡബ്ല്യു ഡിവൈഡറില്‍ ഇടിച്ചുകയറി ഉണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം....

​’ഇന്ത്യയെ തകർക്കുന്ന മോദിയും ലോകത്തെ നശിപ്പിക്കുന്ന ട്രംപും’;പരിഹസിച്ച് മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: നരേന്ദ്രമോദിക്കും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്...

കേരളത്തിൽ ഷിഗെല്ല ഭീതി; ഇന്ന് ഏഴ് പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു, ജൂണിലെ ആകെ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. ജൂണില്‍ മാത്രം...

​’കെയ്ര്‍ സ്റ്റാര്‍മര്‍ പദവി ഒഴിഞ്ഞേക്കും’; ബ്രിട്ടനിലെ രാഷ്ട്രീയ ചർച്ചകൾക്കിടയിൽ ഡൊണാൾഡ് ട്രംപിന്റെ നിർണായക ...

0
വാഷിങ്ടണ്‍: ബ്രിട്ടൻ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ രാജിവെക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ്...