ശബരിമല തീര്‍ഥാടന ഇടത്താവളങ്ങളില്‍ അടിസ്ഥാന സൗകര്യം ഒരുക്കല്‍ ; തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഫണ്ട് ലഭ്യമാക്കണം – അഡ്വ.പ്രമോദ് നാരായണന്‍ എംഎല്‍എ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ഇടത്താവളങ്ങളില്‍ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ഫണ്ട് ലഭ്യമാക്കണമെന്ന് അഡ്വ.പ്രമോദ് നാരായണന്‍ എംഎല്‍എ ആവശ്യപ്പെട്ടു. ജില്ലാ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തീര്‍ഥാടന മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ യോഗം വിളിക്കണം. റാന്നി ടൗണില്‍ അടിക്കടി വൈദ്യുതി മുടങ്ങുന്നതിന് കെ.എസ്‌.ഇ.ബി പരിഹാരം കാണണം.

കനത്തമഴയില്‍ സംരക്ഷണ ഭിത്തി ഇടിയുന്നതു മൂലം റാന്നി മണ്ഡലത്തില്‍ വീടുകള്‍ ഉള്‍പ്പെടെ അപകടാവസ്ഥയില്‍ ആയിട്ടുണ്ട്. ഇതിന്റെ കണക്കെടുത്ത് സഹായം ലഭ്യമാക്കുന്നതിന് സര്‍ക്കാരിലേക്ക് സമര്‍പ്പിക്കണം. റാന്നി പാലം അപ്രോച്ച്‌ റോഡിന് സ്ഥലം ഏറ്റെടുക്കുന്ന നടപടി വേഗമാക്കണം. ഡി.ടി.പി.സിയുടെ വടശേരിക്കരയിലെ കെട്ടിടം മോശം സ്ഥിതിയിലാണ്. ഇതു പുനരുദ്ധരിക്കണം. കുമ്പളാംപൊയ്ക ഉതിമൂട് റോഡില്‍ കുമ്പളാംപൊയ്ക പാലം അപകടാവസ്ഥയിലാണ്. ഇതിനു പരിഹാരം കാണണമെന്നും അഡ്വ.പ്രമോദ് നാരായണന്‍ എംഎല്‍എ നിര്‍ദേശിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിർത്തിയിട്ട തടിലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

0
പാലാ : നിർത്തിയിട്ട തടി ലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട്...

വാഴക്കാട് പോലീസിന്റെ ‘ചാലിയാർ രക്ഷകൻ’ ബോട്ട് പ്രവർത്തനരഹിതം ; ആശങ്കയിൽ നാട്ടുകാർ

0
മലപ്പുറം: ചാലിയാറിൽ വാഴക്കാട് പോലീസിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന 'ചാലിയാർ രക്ഷകൻ' എന്ന ബോട്ട്...

സമാധാന കരാറിലെ വ്യവസ്ഥകൾ തള്ളി ഇസ്രായേൽ ; ഗാസയിൽ ആക്രമണം തുടർന്ന് നെതന്യാഹു

0
ഗാസ : ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രായേൽ. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ്...

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴക്ക് സാധ്യത ; 12 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. 12 ജില്ലയിൽ ഓറഞ്ച്...