കനത്ത മഴ ; ശബരിമല സ്‌പോട്ട് ബുക്കിങ് നിര്‍ത്തും – മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മഴ കനത്ത സാഹചര്യത്തില്‍ അടുത്തമൂന്ന് ദിവസം അതീവ ജാഗ്രതപുലര്‍ത്തണമെന്ന് മുഖ്യമന്ത്രി. ശബരിമലയിലെ സ്‌പോട്ട് ബുക്കിങ് നിര്‍ത്തും. മൂന്നുനാല് ദിവസത്തേക്ക് തീര്‍ഥാടകരുടെ എണ്ണം നിയന്ത്രിക്കും. അടുത്ത മൂന്ന് ദിവസം ശക്തമായ മഴ പെയ്യുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അവലോകനയോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. മഴക്കെടുതിയുള്ള ജില്ലകളില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി നല്‍കുന്ന കാര്യം ജില്ലാ കലക്ടര്‍മാര്‍ക്ക് തീരുമാനിക്കാം.

മഴ കനക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി വിളിച്ച അവലോകനയോഗത്തിലാണ് നിര്‍ണായക തീരുമാനങ്ങള്‍. നാളെ ശബരിമല നടതുറക്കുകയാണ്. മൂന്നുനാല് ദിവസത്തേക്ക് തീര്‍ഥാടകരുടെ എണ്ണം നിയന്ത്രിക്കാനാണ് തീരുമാനം. പ്രതിദിനം 30000 തീര്‍ഥാടകരെ പ്രവേശിപ്പിക്കാനായിരുന്നു നേരത്തെയുണ്ടായിരുന്ന തീരുമാനം. തിരക്ക് നിയന്ത്രിക്കുന്നതിനായി സ്‌പോട്ട് ബുക്കിങ് നിര്‍ത്തും. വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തവര്‍ക്ക് തീയതി മാറ്റി നല്‍കുന്ന കാര്യം പരിഗണിക്കും. കുടിവെള്ളത്തിന്റെയും കുളിക്കാനുള്ള വെള്ളത്തിന്റെയും ലഭ്യത കുറയാന്‍ സാധ്യതയുണ്ടെന്നും യോഗം വിലയിരുത്തി. ജലനിരപ്പ് അപകടകരമായതിനാല്‍ പമ്പാസ്‌നാനം അനുവദിക്കില്ല.

മറ്റ് കുളിക്കടവുകളിലും ഇറങ്ങരുത്. മൂന്ന് ദിവസം കനത്തമഴയുണ്ടാകുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ദേശീയ ദുരന്തനിവാരണ സേനയുടെ നാലു ടീമുകള്‍ നാളെയെത്തും. ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്‌സിന്റെ രണ്ടു ടീമുകള്‍ കണ്ണൂര്‍, വയനാട് ജില്ലകളിലേക്ക് പുറപ്പെടാന്‍ സജ്ജമാണ്. മണ്ണിടിച്ചില്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ആളുകളെ ക്യാംപുകളിലേക്ക് മാറ്റും. തീരദേശത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഭിജീത് ദിപ്കെ‌ എഎപി പ്രവർത്തകൻ ; രൂക്ഷ വിമർശനവുമായി കിരൺ റിജിജു

0
ഡൽഹി : കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കയ്ക്കെതിരെ തുറന്നടിച്ച്...

മാസപ്പടി കേസിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിൻ്റെ വീട്ടിലും ഇഡി റെയ്ഡ്

0
കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം നിഖിലിൻ്റെ ഫ്ലാറ്റിൽ ഇ...

സേ പരീക്ഷ ഫീസ് കുറച്ചു, വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ കോളജ്...

0
എറണാകുളം : വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ എൻജിനീയറിങ്...

‘കേരളത്തിലെ വൈദ്യുതപ്രതിസന്ധിക്ക് കാരണം കെ.എസ്.ഇ.ബി.യിലെ യൂണിയൻ‌രാജ്’ ; വെള്ളാപ്പള്ളി

0
ആലപ്പുഴ : സംസ്ഥാനം കടുത്ത ഊർജപ്രതിസന്ധി നേരിടുകയാണെന്നും കെ.എസ്.ഇ.ബി.യിലെ യൂണിയൻ‌രാജാണ് പ്രശ്നങ്ങൾക്കു...