കനത്ത മഴ ; മല്ലപ്പള്ളി വലിയ പാലത്തിൽ വിള്ളൽ രൂപപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : മണിമലയാറിന് കുറുകെ നിർമ്മിച്ച വലിയ പാലത്തിൽ വിള്ളൽ രൂപപ്പെട്ടു. ഞായറാഴ്ച രാവിലെയോടെയാണ് പാലത്തിൽ വിള്ളൽ ഉണ്ടായതായി കാണപ്പെട്ടത്. പാലത്തിന്റെ അപ്രോച്ച് റോഡ് വശത്താണ് വിള്ളൽ രൂപപ്പെട്ടിരിക്കുന്നത്. മൂന്ന് ദിവസമായി തുടരുന്ന ശക്തമായ മഴയാണ് വിള്ളൽ രൂപപ്പെട്ടത്തിന് കാരണമെന്നാണ് നിഗമനം. പാലത്തിൽ വിള്ളൽ ശ്രദ്ധയിൽപ്പെട്ടതോടെ ജനങ്ങൾ പരിഭ്രാന്തരായിരിക്കുകയാണ്. എന്നാൽ ജനങ്ങൾ ഭീതിയിലാകേണ്ട കാര്യമില്ലെന്നാണ് അധികൃതർ പറയുന്നത്.

പാലത്തിലൂടെയുള്ള വാഹന യാത്രക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പാലം അപകടാവസ്ഥയിലെത്തിയിട്ട് വർഷങ്ങൾ കഴിഞ്ഞു. പാലത്തിന്റെ കാലപഴക്കം അകടസാധ്യത വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നെന്നും ടൗണിൽ പുതിയ പാലം നിർമ്മിക്കണമെന്ന ആവശ്യവും ഉയർന്നിട്ട് വർഷങ്ങൾ കഴിഞ്ഞു. അമിതഭാരം കയറ്റിയ നൂറു കണക്കിന് ടിപ്പര്‍ ലോറികളാണ് ദിനംപ്രതി ഈ പാലത്തിലൂടെ കടന്നുപോകുന്നത്.

പാലത്തിന് ബലക്ഷയം അനുഭപ്പെടാൻ തുടങ്ങിയിട്ടും നാളുകൾ ഏറെയായി. തുടർച്ചയായി ഉണ്ടാകുന്ന പ്രളയവും പാലത്തിന് ഭീഷണിയാണ്. കഴിഞ്ഞ 16ന് ഉണ്ടായ അപ്രതിക്ഷിത പ്രളയത്തിൽ വെണ്ണിക്കുളം കോമളം പാലത്തിന്റെ അപ്രോച്ച് റോഡ് 75 മീറ്ററോളം ഒലിച്ചു പോയിരുന്നു. ഏറെ കാലപ്പഴക്കമുള്ള മല്ലപ്പള്ളി വലിയ പാലത്തിന് ബലക്ഷയമാണെന്ന് നേരത്തെ കണ്ടെത്തിയതാണെങ്കിലും എല്ലാം കടലാസിൽ ഒതുങ്ങിരിക്കുകയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൊച്ചി വിമാനത്താവളത്തിൽ 2 കോടിയുടെ സ്വർണവേട്ട

0
കൊച്ചി : അബുദാബിയിൽ നിന്നെത്തിയ ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരനായിരുന്ന ജംഷീദിനെ സംശയത്തെ...

പെരുമ്പാവൂരിൽ ഒഡീഷ സ്വദേശികളായ ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

0
കൊച്ചി: എറണാകുളം ജില്ലയിലെ പെരുമ്പാവൂർ മുടിക്കലിൽ ഒഡീഷ സ്വദേശികളായ ദമ്പതികളെ താമസസ്ഥലത്ത്...

അപ്രഖ്യാപിത പവർകട്ടിൽ ശക്തമായ പ്രതിഷേധത്തിന് സിപിഎം , മെഴുകുതിരി സമരം ഞായറാഴ്ച വൈകീട്ട് 7...

0
തിരുവനന്തപുരം : സംസ്ഥാനത്ത് ജനജീവിതം ദുസഹമാക്കിയ അപ്രഖ്യാപിത പവർകട്ടും കടുത്ത...

കാൻസർ രോഗികൾക്കുള്ള സൗജന്യ യാത്രയിൽ വിശദീകരണവുമായി കെഎസ്ആർടിസി

0
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ക്യാൻസർ രോഗികൾക്കായി നടപ്പിലാക്കി വരുന്ന സൗജന്യ യാത്രാ പദ്ധതി...