ശബരിമല ഇടത്താവളം ഒരുങ്ങി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോഴഞ്ചേരി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ശബരിമല തീര്‍ഥാടകര്‍ക്കായി ഇടത്താവളം സി കേശവന്‍ സ്‌ക്വയറിന് സമീപമുള്ള ആലിന്‍ ചുവട്ടില്‍ ക്രമീകരിച്ചു. ഇടത്താവളത്തിന്റെ ഉദ്ഘാടനം പ്രസിഡന്റ് ജിജി വര്‍ഗീസ് ജോണ്‍ നിര്‍വഹിച്ചു. ശബരിമല അവലോകന യോഗത്തിന്റെ തീരുമാനപ്രകാരമാണ് വളരെ വിസ്താരമായ ഇടത്താവളം ക്രമീകരിച്ചിരിക്കുന്നത്. ഇടത്താവളത്തില്‍ മുഴുവന്‍ സമയവും നിലവിളക്ക് കത്തിക്കും. തിരുവാഭരണ ഘോഷയാത്രയോട് അനുബന്ധിച്ച് പാതയിലെ എല്ലാ തെരുവ് വിളക്കുകളും കൃത്യമായ രീതിയില്‍ പരിപാലിക്കുന്നതിനും പാതയില്‍ ആവശ്യമുള്ളിടത്ത് പുതിയ മിനി മാസ്റ്റ് ലൈറ്റ് ക്രമീകരിക്കുന്നതിനും പാതയുടെ ശുചീകരണം നടത്തുന്നതിനും പി എച്ച് സി, ആയുര്‍വേദ, മെഡിക്കല്‍ സഹായങ്ങള്‍ ലഭിക്കുന്നതിനുമുള്ള ക്രമീകരണവും ചെയ്തിട്ടുണ്ടെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

യോഗത്തില്‍ വൈസ് പ്രസിഡന്റ് മിനി സുരേഷ്, സ്ഥിരസമിതി അധ്യക്ഷരായ സുനിത ഫിലിപ്പ്, സുമിത ഉദയകുമാര്‍, വാര്‍ഡ് അംഗങ്ങളായ ടി.ടി വാസു, ബിജോ പി. മാത്യു, ബിജിലി പി. ഈശോ, സോണി കൊച്ചുതുണ്ടിയില്‍, സാലി ഫിലിപ്പ്, ഗീതു മുരളി, സെക്രട്ടറി ഷാജി എ. തമ്പി, പഞ്ചായത്ത് ജീവനക്കാരായ അനില്‍, സജി, അയ്യപ്പ സേവാ സംഘം സംസ്ഥാന സെക്രട്ടറി അമ്പോറ്റി, ശബരിമല അയ്യപ്പ സേവാസമാജം കോഴഞ്ചേരി താലൂക്ക് പ്രസിഡന്റ് ജി. രമേശ്, വിശ്വഹിന്ദു പരിഷത്ത് താലൂക്ക് സെക്രട്ടറി എസ്.രാജന്‍, ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി മനോജ് തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...