ശബരിമല : മണ്ഡല പൂജയില്‍ അയ്യപ്പന് ചാര്‍ത്താനുള്ള തങ്കയങ്കിയും വഹിച്ചുള്ള രഥ ഘോഷയാത്ര ആറന്മുള ക്ഷേത്രത്തില്‍ നിന്നും നാളെ രാവിലെ ഏഴിന് പുറപ്പെടും. കൊറോണയുടെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് രഥയാത്ര. വഴി നീളെയുള്ള സ്വീകരണ ചടങ്ങുകള്‍ ഉണ്ടാവില്ല. നേരത്തേ നിശ്ചയിച്ച ക്ഷേത്രങ്ങളില്‍ മാത്രമാണ് രഥഘോഷയാത്രക്ക് സ്വീകരണം നല്‍കുക.
ഒപ്പം അനുഗമിക്കുന്നവരുടെ എണ്ണത്തിലും കുറവ് വരുത്തിയിട്ടുണ്ട് . ഘോഷയാത്രയില്‍ ഒപ്പമുള്ളവര്‍ക്ക് കൊറോണ പരിശോധന നിര്‍ബന്ധമാണ്. യാത്ര ആരംഭിക്കുന്നതിന് മുന്‍പും രഥയാത്ര പെരുനാട്ടില്‍ എത്തുമ്പോഴും കൊറോണ പരിശോധനയുണ്ടാകും. 25 ന് തങ്കയങ്കി സന്നിധാനത്ത് എത്തിക്കും. 26 നാണ് മണ്ഡലപൂജ .