മാണി സി.കാപ്പന്‍ ഇടതുമുന്നണി വിടുമെന്നത് മാധ്യമ സൃഷ്ടിയെന്ന് എ.കെ.ശശീന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പാലാ സീറ്റ് വിഷയത്തില്‍ മാണി സി.കാപ്പന്‍ മുന്നണി വിടുമെന്നുളള പ്രചാരണത്തെ നിഷേധിച്ച് മന്ത്രി എ.കെ.ശശീന്ദ്രന്‍. എല്‍.ഡി.എഫില്‍ വിശ്വസ്തതയോടെ പ്രവര്‍ത്തിക്കുന്ന ഘടകകക്ഷിയാണ് എന്‍.സി.പിയെന്നും അദ്ദേഹം പറഞ്ഞു. മാണി.സി.കാപ്പന്‍ യുഡിഎഫിലേക്ക് പോകുമെന്നുളളത് മാധ്യമ സൃഷ്ടിയാണെന്ന് പറഞ്ഞ മന്ത്രി അത്തരമൊരു ചര്‍ച്ചയും പാര്‍ട്ടിയിലോ മുന്നണിക്കകത്തോ വ്യക്തിപരമായോ നടന്നിട്ടില്ലെന്നും വ്യക്തമാക്കി. പാലാ സീറ്റ് എല്‍ഡിഎഫ് പിടിച്ചെടുത്തതിന്‍റെ ക്രെഡിറ്റ്‌ അദ്ദേഹത്തിന് തരണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. അത് സ്വാഭാവികമായ ഒരു ഡിമാന്‍ഡാണ്.

എന്‍സിപി എല്‍ഡിഎഫില്‍ വിശ്വസ്തതയോടെ പ്രവര്‍ത്തിക്കുന്ന ഘടക കക്ഷിയാണ്. പാലാ സീറ്റ് എല്‍സിപിക്ക് വേണം എന്നത് അവരെ സംബന്ധിച്ച് തര്‍ക്ക വിഷയമേ അല്ല. ശശീന്ദ്രന്‍ പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ മകിച്ച വിജയം കരസ്ഥമാക്കിയ ശേഷം എല്‍ഡിഎഫില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ചര്‍ച്ചകളിലേക്ക് പോകുന്ന ഘട്ടത്തിലാണ് പാലാ സീറ്റിനെ ചൊല്ലി വീണ്ടും വിവാദം പുകയുന്നത്. പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് വീണ്ടും മാണി സി കാപ്പന്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനായിരുന്ന പിതാംബരന്‍ മാഷും ഇക്കാര്യം വ്യക്തമാക്കി .

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...