ശബരിമലയിൽ പ്രതിഷ്ഠാദിന പൂജകൾ സമാപിച്ചു ; ഭക്തിസാന്ദ്രമായി ക്ഷേത്രപരിസരം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ശബരിമലയിൽ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് നടന്ന പൂജകൾ സമാപിച്ചു. ഇന്നലെ പുലർച്ചെ 4.30ന് ദേവനെ പള്ളിയുണർത്തിയതോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. രാവിലെ 5 മണിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി വി. ജയരാമൻ നമ്പൂതിരിയാണ് നട തുറന്ന് ശ്രീലകത്ത് ദീപം തെളിയിച്ചത്. പിന്നീട് നിർമ്മാല്യ ദർശനവും പതിവ് അഭിഷേകവും നടത്തി.
കിഴക്കേ മണ്ഡപത്തിലാണ് മഹാഗണപതിഹോമം നടത്തിയത്.

അയ്യപ്പ വിഗ്രഹത്തിൽ നെയ്യഭിഷേകം, അഷ്ടാഭിഷേകം എന്നിവ നടത്തിയതിനുശേഷം ഉഷപൂജയും ഉദയാസ്തമയ പൂജയും 25 കലശവും ക്ഷേത്രനിധിയിൽ നടന്നു. ഭസ്മാഭിഷേകം, കളഭാഭിഷേകം, ഉച്ചപൂജ എന്നിവ പൂർത്തിയാക്കിയതിനു ശേഷം ഒരു മണിക്ക് നട അടച്ചു. വൈകിട്ട് 5 മണിക്ക് വീണ്ടും നട തുറന്ന് ദീപാരാധനയ്ക്ക് പടിപൂജയും പുഷ്പഭിഷേകവും നടന്നു. അത്താഴപൂജയ്ക്ക് ശേഷം ഹരിവരാസനം പാടിയാണ് നട അടച്ചത്. പ്രതിഷ്ഠാദിന കർമ്മത്തോടനുബന്ധിച്ച് ഇന്നലെ ക്ഷേത്രസന്നിധിയിൽ വൻ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. ഇനി ശബരിമല നട മിഥുനമാസ പൂജകൾക്കായി ജൂൺ 15നാണ് വീണ്ടും തുറക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളമടക്കം തെക്കൻ സംസ്ഥാനങ്ങളിൽ സംഘടനാ പ്രവർത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി സി.ജെ.പി സൗത്ത് സോൺ കോർഡിനേഷൻ...

0
തിരുവനന്തപുരം: കേരളമടക്കം തെക്കൻ സംസ്ഥാനങ്ങളിൽ സംഘടനാ പ്രവർത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി കോക്ക്റോച്ച്...

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ രോഗിയെ മർദിച്ചതായി പരാതി

0
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ രോഗിയെ മർദിച്ചതായി പരാതി. മേപ്പയൂർ സ്വദേശിനിയെ...

താമരശ്ശേരിയിൽ എസി പൊട്ടിത്തെറിച്ച് രണ്ടുപേർക്ക് പരിക്കേറ്റു

0
താമരശ്ശേരി: താമരശ്ശേരി മിനി ബൈപ്പാസ് റോഡിലെ കെട്ടിടത്തിൽ എസി പൊട്ടിത്തെറിച്ച് രണ്ടുപേർക്ക്...

​എബോള വൈറസ് വ്യാപനത്തിന്റെ പുതിയ കണക്കുകൾ ആശങ്കാജനകം ; ഏറ്റവും മോശമായ സാഹചര്യം വരാനിരിക്കുന്നതേയുള്ളൂ...

0
കോംഗോ : ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എബോള വ്യാപനം പ്രഭവകേന്ദ്രമായ...