പത്തനംതിട്ട : പ്രതിഷ്ഠാ വാര്‍ഷിക പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട മെയ് 31 ന് വൈകുന്നേരം 5 ന് തുറക്കും. ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി എ. കെ സുധീര്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് വിളക്കുകള്‍ തെളിക്കും. ജൂണ്‍ ഒന്നിനാണ് പ്രതിഷ്ഠാ വാര്‍ഷിക ദിനം. അന്ന് പുലര്‍ച്ചെ 5 മണിക്ക് നട തുറക്കും. തുടര്‍ന്ന് അഭിഷേകവും പതിവ് പൂജകളും നടക്കും. അതേസമയം കൊവിഡിന്റെ ഭാഗമായുള്ള ലോക്ക്ഡൗണ്‍ കണക്കിലെടുത്ത് നട തുറന്നിരിക്കുന്ന രണ്ട് ദിവസവും ഭക്തര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. പൂജകള്‍ക്കും ചടങ്ങുകള്‍ക്കും ശേഷം ജൂണ്‍ ഒന്നിന് രാത്രി 7.30 ന് ഹരിവരാസനം പാടി നട അടയ്ക്കും.
പ്രതിഷ്ഠാ വാര്‍ഷിക പൂജകള്‍ക്കായി ശബരിമല 31 ന് തുറക്കും
RECENT NEWS
Advertisment