ജൂണ്‍ ഒന്നു മുതല്‍ ആരംഭിക്കുന്ന പ്രത്യേക ട്രെയിന്‍ സര്‍വീസിനായി സംസ്ഥാനത്ത് കൂടുതല്‍ ബുക്കിംഗ് കൗണ്ടര്‍ തുടങ്ങി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ജൂണ്‍ ഒന്നു മുതല്‍ ആരംഭിക്കുന്ന പ്രത്യേക ട്രെയിന്‍ സര്‍വ്വീസിനായി സംസ്ഥാനത്ത് കൂടുതല്‍ ബുക്കിംഗ് കൗണ്ടര്‍ തുടങ്ങി. തിരുവനന്തപുരം, എറണാകുളം ജംഗ്ഷന്‍, കോഴിക്കോട്‌, കൊല്ലം, കായംകുളം, തിരുവല്ല, കോട്ടയം, ആലപ്പുഴ, എറണാകുളം ടൗണ്‍, തൃശൂര്‍, പാലക്കാട് ജംഗ്ഷന്‍, തിരൂര്‍, കാസര്‍ഗോഡ്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ്‌ രണ്ട് വീതം ടിക്കറ്റ്‌ കൗണ്ടര്‍ തുറന്നത്‌.

ജനശതാബ്‌ദി ഉള്‍പ്പെടെയുള്ള പ്രത്യേക ട്രെയിനുകള്‍ക്ക്‌ റെയില്‍വേ ആദ്യം അനുവദിച്ച സ്‌റ്റോപ്പിന്റെ എണ്ണം വെട്ടിക്കുറച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ്‌ സ്‌റ്റോപ്പിന്റെ എണ്ണം കുറച്ചതെന്ന്‌ റെയില്‍വേ അറിയിച്ചു. കോഴിക്കോട്‌ – തിരുവനന്തപുരം ജനശതാബ്‌ദിയുടെ ആലുവ, ചേര്‍ത്തല, കായംകുളം, വര്‍ക്കല, ശിവഗിരി സ്‌റ്റോപ്പും കണ്ണൂര്‍-തിരുവനന്തപുരം- ജനശതാബ്‌ദിയുടെ തലശ്ശേരി, വടകര, മാവേലിക്കര, കായംകുളം സ്‌റ്റോപ്പുമാണ്‌ റദ്ദാക്കിയത്‌. എറണാകുളം ജംഗ്ഷന്‍-നിസാമുദ്ദീന്‍-എറണാകുളം ട്രെയിനിന്റെ ആലുവ, പട്ടാമ്പി , കുറ്റിപ്പുറം, പരപ്പനങ്ങാടി, ഫറോഖ്, കൊയിലാണ്ടി, വടകര, തലശ്ശേരി, പയ്യന്നൂര്‍, നീലേശ്വരം, കാഞ്ഞങ്ങാട്‌ സ്‌റ്റോപ്പും ലോക്‌മാന്യതിലക്‌- തിരുവനന്തപുരം സെന്‍ട്രല്‍-ലോക്‌മാന്യതിലക്‌ ട്രെയിനിന്റെ വര്‍ക്കല, കരുനാഗപ്പള്ളി, കായംകുളം, ഹരിപ്പാട്‌, അമ്പലപ്പുഴ, ചേര്‍ത്തല, ആലുവ, ഡിവൈന്‍ നഗര്‍, കുറ്റിപ്പുറം, തിരൂര്‍, പരപ്പനങ്ങാടി, വടകര, തലശ്ശേരി, കണ്ണപുരം, പയ്യന്നൂര്‍, കാഞ്ഞങ്ങാട്‌ സ്‌റ്റോപ്പും ഒഴിവാക്കി. റെയില്‍വേ നേരത്തെ പ്രഖ്യാപിച്ച മറ്റ്‌ സ്‌റ്റോപ്പുകളില്‍ ട്രെയിന്‍ നിര്‍ത്തും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആയിരം കോടിയോളം ചെലവഴിച്ച് തുടങ്ങിയ പ്രൈമറി സ്കൂൾ പൂട്ടാൻ പ്രിസില്ല ചാൻ; പ്രതിസന്ധിയിലായത് അഞ്ഞൂറിലധികം...

0
കാലിഫോർണിയ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന്റെ...

യുക്രൈന് പ്രതിരോധ കരുത്ത് കൂട്ടി ബ്രിട്ടൻറെ നിർണായക നീക്കം; സ്റ്റോം ഷാഡോ മിസൈലുകൾ ഇനി...

0
കീവ്: റഷ്യ-യുക്രൈൻ യുദ്ധത്തിൽ നിർണായക വഴിത്തിരിവ് സൃഷ്ടിച്ചേക്കാവുന്ന വൻ പ്രഖ്യാപനവുമായി ബ്രിട്ടൻ....

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

ഭീകരവാദത്തിന് പാകിസ്ഥാന്റെ ഒത്താശ തുടരുന്നു ; ഓപ്പറേഷൻ സിന്ദൂരിൽ തകർത്തെറിഞ്ഞ ജയ്ഷെ മുഹമ്മദ് ആസ്ഥാനം...

0
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പുനര്‍നിര്‍മിച്ചു....