വിഷു പൂജകൾക്കായി ശബരിമല നട നാളെ തുറക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: വിഷു പൂജകളോടനുബന്ധിച്ച് ശബരിമല നട നാളെ വൈകുന്നേരം 5.00 മണിക്ക് തുറക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരരുടെ മുഖ്യകാർമികത്വത്തിൽ മേൽശാന്തി കെ. ജയരാമൻ നമ്പൂതിരി നട തുറന്ന് ശ്രീലകത്ത് ദീപം തെളിയിക്കുന്നതാണ്. തുടർന്ന് ഹോമകുണ്ഡത്തിൽ അഗ്നി പകർന്നതിനുശേഷം, ഭക്തജനങ്ങളെ പതിനെട്ടാം പടി കയറാൻ അനുവദിക്കും. നട തുറക്കുന്ന നാളെ പ്രത്യേക പൂജകൾ ഉണ്ടായിരിക്കുന്നതല്ല. ഏപ്രിൽ 12 മുതൽ രാവിലെ 4.30- ന് പള്ളി ഉണർത്തൽ, 5.00- ന് നട തുറക്കൽ, നിർമ്മാല്യ ദർശനം എന്നിവ ഉണ്ടാകും. തുടർന്ന് കിഴക്കേ മണ്ഡപത്തിൽ ഗണപതിഹോമവും, 5:30 മുതൽ 9.00 വരെ നെയ്യഭിഷേകവും അഷ്ടാഭിഷേകവും ഉണ്ടായിരിക്കുന്നതാണ്.

ഉച്ചയ്ക്ക് ഒരു മണിക്ക് നടയടയ്ക്കുകയും, വൈകിട്ട് 5.00 മണിക്ക് നട തുറക്കുകയും ചെയ്യും. 6.30- ന് ദീപാരാധന കഴിഞ്ഞാൽ പുഷ്പാഭിഷേകം, പടിപൂജ എന്നിവ ഉണ്ടായിരിക്കുന്നതാണ്. രാത്രി 10.00 മണിക്കാണ് നടയടയ്ക്കുക. പതിനഞ്ചാം തീയതി പുലർച്ചെ 4.00 മണി മുതൽ 7.30 വരെയാണ് വിഷുക്കണി ദർശനം. ഭഗവാനെ കണി കാണിച്ചശേഷമാണ് ഭക്തർക്ക് വിഷുക്കണി ദർശനത്തിന് അവസരം ഒരുക്കുക. തന്ത്രിയും മേൽശാന്തിയും ചേർന്ന് ഭക്തർക്ക് കൈനീട്ടം നൽകുന്നതാണ്. ഏപ്രിൽ 12 മുതൽ 19 വരെ വിവിധ പൂജകൾ ക്ഷേത്രത്തിൽ നടക്കും. വിഷു പൂജ, മേടമാസ പൂജ എന്നിവ പൂർത്തിയാക്കി ഏപ്രിൽ 19-ന് രാത്രി 10.00 മണിക്കാണ് നടയടയ്ക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡ്രൈവർമാർക്ക് മറാത്തി ഭാഷാ പരിജ്ഞാനം നിർബന്ധം; പഠനത്തിനായി ഒരു വർഷത്തെ സാവകാശം അനുവദിച്ച് ദേവേന്ദ്ര...

0
മുംബൈ: മഹാരാഷ്ട്രയിലെ ഓട്ടോ - കാബ് ഡ്രൈവര്‍മാര്‍ക്ക് മറാത്തി പഠിക്കാന്‍ ഒരു...

ഇരുപത്തിരണ്ടായിരം കോടിയുടെ കടം വീട്ടാൻ നൽകേണ്ടത് ആറര കോടി മാത്രം ; മുൻ ബി.ജെ.പി...

0
ന്യൂഡല്‍ഹി: ബിജെപി മുന്‍ എംപി സുഭാഷ് ചന്ദ്രയ്ക്ക് ദേശീയ കമ്പനി നിയമ...

വടകര മാടാക്കര പള്ളിയിലെ പോലീസ് നടപടിയിൽ എസ്ഐക്കും പോലീസുകാർക്കും സ്ഥലംമാറ്റം

0
വടകര: വടകര മാടാക്കര പള്ളിയിലെ പോലീസ് നടപടിയിൽ എസ്ഐക്കും പോലീസുകാർക്കും സ്ഥലംമാറ്റം....

പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലി എല്‍ഡിഎഫില്‍ അസാധാരണ പ്രതിസന്ധി തുടരുന്നു

0
ന്യൂഡല്‍ഹി: പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലി എല്‍ഡിഎഫില്‍ അസാധാരണ പ്രതിസന്ധി തുടരുന്നു....