Thursday, March 28, 2024 3:00 pm

പ്രവാസിയെ തട്ടിക്കൊണ്ടുപോയിട്ട് രണ്ട് ദിവസം ; പ്രതികളെ പിടികൂടാനാവാതെ പോലീസ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: പരപ്പൻപൊയിലിൽ വീട്ടിൽ വെച്ച് പ്രവാസിയെ ആയുധങ്ങളുമായെത്തിയ സംഘം തട്ടിക്കൊണ്ടുപോയി രണ്ടു ദിവസം പിന്നിട്ടിട്ടും പോലീസിന് കണ്ടെത്താനായില്ല. കോഴിക്കോട് , മലപ്പുറം വയനാട് ജില്ലകളിലാണ് പോലീസിന്റെ അഞ്ചു സംഘങ്ങൾ അന്വേഷണം നടത്തുന്നത്. സ്വർണ്ണക്കടത്തു, ഹവാലാ ഇടപാടുകളുമായി ബന്ധമുള്ള നിരവധി പേരെ കഴിഞ്ഞ ദിവസങ്ങളിൽ പോലീസ് ചോദ്യം ചെയ്തിരുന്നു. വടകര റൂറൽ എസ് പിക്ക് പുറമെ വയനാട് എസ് പി യും ഇന്നലെ താമരശ്ശേരിയിലെത്തി അന്വേഷണ പുരോഗതി വിലയിരുത്തി. തട്ടിക്കൊണ്ടു പോകപ്പെട്ട പരപ്പൻപൊയിലിൽ സ്വദേശി ഷാഫിയെ ഏതെങ്കിലും ഒളിസങ്കേതത്തിൽ പാർപ്പിച്ചിരിക്കാമെന്നാണ് പോലീസ് നിഗമനം.

Lok Sabha Elections 2024 - Kerala

ഏഴാം തീയതി രാത്രി 9 മണിയോടെയാണ് തോക്കടക്കമുള്ള ആയുധങ്ങളുമായി കാറിലെത്തിയ അഞ്ജാത സംഘം പരപ്പൻപൊയിൽ സ്വദേശി മുഹമ്മദ് ഷാഫിയെ തട്ടിക്കൊണ്ട് പോയത്. മൊബൈൽ ടവർ ലൊക്കേഷനുകളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച പോലീസ് അന്വേഷണം മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിച്ചിരുന്നെങ്കിലും ഷാഫിയെ കണ്ടെത്താനായിട്ടില്ല. ദുബായിൽ നടന്ന സാമ്പത്തിക ഇടപാട് കേന്ദ്രീകരിച്ചായിരുന്നു ആദ്യഘട്ടത്തിൽ പോലീസ് അന്വേഷണം. ഇതിലുൾപ്പെട്ട രണ്ടുപേർ ഇപ്പോഴും കസ്റ്റഡിയിലാണ്.

പുലർച്ചെ 4 മണിവരെ താമരശ്ശേരിയിൽ തുടർന്ന റൂറൽ എസ് പിയും സംഘവും കൊടുവളളി കേന്ദ്രീകരിച്ച് കൊട്ടേഷൻ സംഘങ്ങളുമായി ബന്ധമുളളവരെ സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ഇതിൽ നിന്നാണ് സ്വർണക്കടത്ത് സംഘങ്ങൾക്ക് ബന്ധമുളളതായി പോലീസിന് വിവരം കിട്ടിയത്. സൗദിയിൽ സ്വർണം പൊട്ടിക്കലുമായി ഷാഫിക്ക് ബന്ധമുണ്ടെന്നും ഇതാവാം തട്ടിക്കൊണ്ടുപോകലിന് പുറകിലെന്നുമായിരുന്നു ഇവർ നൽകിയ വിവരം.

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 മാര്‍ച്ച് 31. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മണിപ്പൂർ സർക്കാർ വിവാദ തീരുമാനം പിൻവലിക്കണമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം : ഈസ്റ്റര്‍ ദിനം പ്രവൃത്തിദിനമാക്കിയ മണിപ്പൂര്‍ സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്ന്...

ലോക്സഭാ തിരഞ്ഞെടുപ്പ് : ദൃശ്യ ശ്രവ്യ പരസ്യങ്ങൾക്ക് അംഗീകാരം വാങ്ങണം

0
തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിന് സംസ്ഥാനതലത്തിൽ ...

ഷവോമിയും ഇലക്ട്രിക് കാര്‍ വിപണിയിലേക്ക് : ‘സൂപ്പറാകാന്‍’ എസ്യു7

0
പ്രമുഖ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമിയുടെ ആദ്യ ഇലക്ട്രിക് കാര്‍ ഇന്ന്...

വ്യാപാര ദിവസം തന്നെ സെറ്റില്‍മെന്റിന് തുടക്കം ; സെന്‍സെക്സ് 74,000ലേക്ക്

0
ഈ സാമ്പത്തിക വര്‍ഷത്തെ അവസാന വ്യാപാര ദിനമായ വ്യാഴാഴ്ച തുടക്കത്തില്‍ തന്നെ...