ശബരിമല : ഈ വർഷത്തെ ശബരിമല തിരുവാഭരണ ഘോഷയാത്ര കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു. അനുഗമിക്കുന്നവരിൽ പോലീസും മെഡിക്കൽ ടീമും അടക്കം നൂറു പേർ മാത്രമേ ഉണ്ടാകു. വഴിനീളെയുള്ള സ്വീകരണങ്ങളും ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു അറിയിച്ചു.
മകരവിളക്ക് സമയത്തെ സാഹചര്യം അനുസരിച്ച് കൂടുതൽ ഭക്തരെ പ്രവേശിക്കുന്നതിനേ കുറിച്ച് തീരുമാനം എടുക്കും. കോടതി നിർദേശമനുസരിച്ച് അയ്യായിരം പേരെ പ്രവേശിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ദേവസ്വം ബോർഡ് ആരംഭിച്ചുവെന്നും സംസ്ഥാന പോലീസ് തീരുമാനിക്കുന്നതിനനുസരിച്ച് വെർച്വൽ ക്യു ബുക്കിംഗ് ആരംഭിക്കുമെന്നും ദേവസ്വം പ്രസിഡന്റ് എൻ. വാസു വ്യക്തമാക്കി.