ആറന്മുള : അയ്യപ്പന് ചാർത്താനുള്ള തങ്കയങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര രാവിലെ 7ന് ആറന്മുള ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ടു. കൊവിഡ് പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെയാണ് ഘോഷയാത്ര. വഴി നീളെയുള്ള സ്വീകരണ ചടങ്ങുകൾ ഉണ്ടാവില്ല. മുൻകൂട്ടി നിശ്ചയിച്ച ക്ഷേത്രങ്ങളിൽ മാത്രമാണ് സ്വീകരണച്ചടങ്ങുകൾ ഉണ്ടാവുക. ഘോഷയാത്രയിൽ ഒപ്പമുള്ളവർക്കും കൊവിഡ് പരിശോധനാ നിർബന്ധമാണ്. ഈ മാസം 25ന് തങ്കയങ്കി സന്നിധാനത്ത് എത്തിച്ചേരും. 26നാണ് മണ്ഡലപൂജ.
തങ്കയങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ആറന്മുള ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ടു
RECENT NEWS
Advertisment