Wednesday, April 24, 2024 1:13 am

ശബരിമല വെർച്വൽ ക്യു ; സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ശബരിമലയില്‍ വെർച്വൽ ക്യു ഏർപ്പെടുത്തിയ നടപടിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനമുന്നയിച്ച് കേരളാ ഹൈക്കോടതി. വെർച്വൽ ക്യൂ ഏർപ്പെടുത്താൻ ദേവസ്വം ബഞ്ചിന്റെ അനുമതി വേണമെന്നും അല്ലാത്ത നടപടി നിയമവിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു. 2011 മുതൽ വെർച്ചൽ ക്യൂവിനു ഹൈക്കോടതി അനുമതി തന്നിട്ടുണ്ടെന്നും ആയതിനാൽ വെർച്ചൽ ക്യൂ സംവിധാനം ഇപ്പോൾ നിർത്തലാക്കാൻ സാധ്യമല്ലെന്നും സർക്കാർ കോടതിയിൽ വാദിച്ചു. എന്നാൽ അങ്ങനെ ഒരു വിധിയുണ്ടോ എന്ന് സർക്കാരിനോട് കോടതി ആരാഞ്ഞു.

ശബരിമലയിൽ വെർച്വൽ ക്യു ഏർപ്പെടുത്തിയത്  തീർത്ഥാടകരുടെ സുഗമമായ ദർശന സൗകര്യത്തിന് വേണ്ടിയാണെന്ന വാദമാണ് സർക്കാർ ഉയർത്തുന്നത്. മണ്ഡലകാലം തുടങ്ങിയാൽ തിരക്ക് നിയന്ത്രിക്കാൻ പോലീസിനെ കൊണ്ട് മാത്രമേ സാധിക്കൂ എന്നും സർക്കാർ കോടതിയെ അറിയിച്ചു. ദേവസ്വം ബോർഡിന്റെ അധികാരത്തിൽ കൈകടത്തിയില്ലെന്ന് വ്യക്തമാക്കിയ സർക്കാർ, കോടതി പറയുന്ന പരിഷ്കാരങ്ങൾ നടത്താൻ തയ്യാറെന്നും വ്യക്തമാക്കി.

ശബരിമലയിൽ വെർച്വൽ ക്യു ഏർപ്പെടുത്തിയ നടപടിയിൽ നേരത്തെയും സർക്കാരിനെയും പോലീസിനെയും കോടതി വിമർശിച്ചിരുന്നു. ക്ഷേത്രം ട്രസ്റ്റി എന്ന നിലയിൽ ദേവസ്വം ബോർഡിനല്ലെ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ അധികാരമുള്ളതെന്നാണ് കോടതിയുടെ ചോദ്യം. ഇതുമായി ബന്ധപ്പെട്ട് ഒരുകൂട്ടം ഹർജികളിലാണ് ഡിവിഷൻ ബ‌ഞ്ചിന്റെ മുന്നിലുള്ളത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയാം, വോട്ടവകാശം വിനിയോഗിക്കാം

0
വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയുന്നതിന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഒരുക്കിയിട്ടുള്ള മാര്‍ഗങ്ങള്‍ പൊതുജനങ്ങള്‍ക്ക്...

നിരീക്ഷണത്തിന് ജില്ലയിൽ 5 വീഡിയോ സര്‍വലൈന്‍സ് ടീം കൂടി നിയോഗിച്ച് ജില്ലാ കളക്ടര്‍

0
പത്തനംതിട്ട : ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രചാരണ നിരീക്ഷണത്തിനായി അഞ്ച് വീഡിയോ സര്‍വലൈന്‍സ്...

വീട്ടില്‍ വോട്ട് : ജില്ലയിൽ ഇതുവരെ വോട്ട് രേഖപ്പെടുത്തിയവര്‍ 11,643

0
പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സ്വന്തം വീട്ടില്‍തന്നെ...

പത്തനംതിട്ടയില്‍ 1,162 ഉദ്യോഗസ്ഥര്‍ വോട്ട് ചെയ്തു

0
പത്തനംതിട്ട : ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിവസം പത്തനംതിട്ടയില്‍ പോളിങ് ഡ്യൂട്ടിയിലുള്ള...