Friday, July 4, 2025 3:15 am

കോന്നി മെഡിക്കല്‍ കോളജില്‍ ശബരിമല വാര്‍ഡ് പ്രവര്‍ത്തനമാരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോന്നി മെഡിക്കല്‍ കോളജില്‍ ശബരിമല തീര്‍ഥാടകര്‍ക്കായി ഒരുക്കിയിട്ടുള്ള 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ശബരിമല വാര്‍ഡിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. 30 ഓക്‌സിജന്‍ സംവിധാനമുള്ള ബെഡുകള്‍ കൂടാതെ കോവിഡ് കേസുകള്‍ ഉളള സാഹചര്യത്തില്‍ ശബരിമല ദര്‍ശനത്തിനെത്തുന്ന അയ്യപ്പ ഭക്തര്‍ക്ക് കോവിഡ് പോസിറ്റീവ് ആവുകയോ നാട്ടിലേക്ക് തിരിച്ചു പോകാന്‍ കഴിയാത്ത സാഹചര്യമുണ്ടായി ചികിത്സ ആവശ്യമായി വന്നാല്‍ ഇവര്‍ക്കായി 30 ബെഡുകളും ഉള്ള പ്രത്യേകത വാര്‍ഡ് ക്രമീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ  ശബരിമല വാര്‍ഡിന്റെ ക്രമീകരണങ്ങള്‍ വിലയിരുത്തി. മോണിറ്ററിംഗ് ഐസിയു, ഇസിജി, അള്‍ട്രാ സൗണ്ട് സ്‌കാന്‍, ജീവന്‍ രക്ഷാ  മരുന്നുകള്‍, ജീവന്‍ രക്ഷാ ഉപകരണങ്ങള്‍, ലാബ് ടെസ്റ്റുകള്‍ എന്നിവ അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇതു കൂടാതെ ഡോക്ടര്‍മാര്‍, സ്റ്റാഫ് നഴ്‌സുമാര്‍, പാരാ മെഡിക്കല്‍ വിഭാഗം, അറ്റന്‍ഡര്‍മാര്‍  എന്നിവരടക്കമുള്ളവരുടെ 24 മണിക്കൂര്‍ സേവനവും ഉറപ്പു വരുത്തും. പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, പ്രിന്‍സിപ്പല്‍ ഡോ. മിറിയം വര്‍ക്കി, വൈസ് പ്രിന്‍സിപ്പല്‍ ഡോ സെസി ജോസ്, സൂപ്രണ്ട് ഡോ. സി.വി. രാജേന്ദ്രന്‍, മറ്റു ഡോക്ടര്‍മാര്‍, സ്റ്റാഫുകള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ എംബിഎ സീറ്റ് ഒഴിവ്

0
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എംബിഎ (ഫുള്‍ ടൈം)...

ലീഗല്‍ അഡൈ്വസര്‍, ലീഗല്‍ കൗണ്‍സിലര്‍ നിയമനം

0
പട്ടികവര്‍ഗ വികസന വകുപ്പിന്റെ തിരുവനന്തപുരം കാര്യാലയത്തിലേക്ക് നിയമബിരുദവും കുറഞ്ഞത് അഡ്വക്കേറ്റായി അഞ്ചുവര്‍ഷത്തെ...

ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് നെയ്ത്തുകേന്ദ്രം കൊടുമണ്ണില്‍

0
പത്തനംതിട്ട : ജില്ലാ ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കൊടുമണ്ണിലെ കുപ്പടം...

ത്രിദിന വ്യക്തിത്വ വികസന പരിശീലനോദ്ഘാടനം

0
റാന്നി : പെരുനാട് ഗ്രാമപഞ്ചായത്ത് വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന...