മകരമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല ക്ഷേത്ര നട ചൊവ്വാഴ്ച അടക്കും ; തീർത്ഥാടകർക്ക് നാളെ രാത്രി വരെ മാത്രമെ ദര്‍ശനം ഉണ്ടായിരിക്കുകയുള്ളൂ

For full experience, Download our mobile application:
Get it on Google Play

ശബരിമല : മകരമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല ക്ഷേത്ര നട ചൊവ്വാഴ്ച്ച അടയ്ക്കും. തീർത്ഥാടകർക്ക് നാളെ രാത്രി വരെ മാത്രമെ ദര്‍ശനം ഉണ്ടായിരിക്കുകയുള്ളൂ. മകരവിളക്കിനു ശേഷവും വലിയ ഭക്തജന തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്. മണ്ഡലകാലത്തിനു സമാനമായ രീതിയിലുള്ള തീർത്ഥാടകരുടെ തിരക്കാണ് മകരവിളക്കുത്സവത്തിനായി നട തുറന്നതു മുതൽ ശബരിമലയിൽ അനുഭവപ്പെടുന്നത്. പതിവിനു വിപരീതമായി മകരവിളക്കിനു ശേഷവും ധാരാളം തീർത്ഥാടകരാണ് ദർശനത്തിനെത്തിയത്. നാളെ കൂടി മാത്രമെ തീർത്ഥാടകർക്കു ദർശനം ഉണ്ടാകു, എന്നാൽ നെയ്യഭിഷേകം ഉണ്ടായിരിക്കുകയില്ല.

ഇന്നു രാത്രി നട അടയ്ക്കുന്നതിനു മുൻപ് മാളികപ്പുറം ക്ഷേത്രത്തിൽ നിന്ന് ശരം കുത്തിയിലേക്കുള്ള അചാരപരമായ എഴുന്നെള്ളിപ്പു നടക്കും. നട അടയ്ക്കുന്ന ചൊവ്വാഴ്ച്ച പന്തളം രാജ പ്രതിനിധിക്കു മാത്രമെ ദർശനം ഉണ്ടാകൂ. ക്ഷേത്ര നട അടച്ച ശേഷം താക്കോലുമായി മേല്‍ശാന്തി പതിനെട്ടാംപടിയുടെ താഴെയെത്തി രാജ പ്രതിനിധിക്ക് താക്കോലും ക്ഷേത്ര നട വരവിന്റെ പണക്കിഴിയും കൈമാറും. അത് ഏറ്റുവാങ്ങിയ ശേഷം രാജപ്രതിനിധി പണക്കിഴി അടുത്ത ഒരു വര്‍ഷത്തേക്കുള്ള ക്ഷേത്ര ചെലവുകള്‍ക്കായി മേല്‍ശാന്തിക്ക് തിരികെ നല്‍കും. ഇതോടെയാണ് മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്തെ ആചാര പ്രകാരമുള്ള ചടങ്ങുകളും പൂര്‍ത്തിയാവുക. കുംഭമാസ പൂജകള്‍ക്കായി ഫെബ്രുവരി 13 ക്ഷേത്രനട തുറക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...