തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സുപ്രിംകോടതിയിൽ സംസ്ഥാന സർക്കാർ നിലപാട് അറിയിക്കുന്നത് ഭരണഘടനാ വിദഗ്ധരുമായി അടക്കം കൂടിയാലോചന നടത്തിയ ശേഷം. സ്ത്രീ പ്രവേശനത്തെ എതിർക്കുന്ന നിലപാട് എടുക്കണമെന്ന സമ്മർദം സർക്കാരിന്മേൽ ശക്തമാണ്. നിലപാട് അറിയിക്കും മുമ്പ് ശബരിമലയുമായി ബന്ധപ്പെട്ട് നിൽക്കുന്ന എല്ലാവരുമായും സംസാരിക്കണമെന്ന അഭിപ്രായവും ഉയർന്നു വരുന്നുണ്ട്. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ഭരണഘടനാപരമായി ഉത്തരം കിട്ടേണ്ട നിരവധി ചോദ്യങ്ങളുണ്ട്. അങ്ങനെയുള്ള 7 ചോദ്യങ്ങൾക്ക് ഉത്തരം തേടിയാണ് മൂന്നംഗ ബഞ്ച് ,ഒമ്പതംഗ ബെഞ്ചിന് കേസ് വിട്ടിരിക്കുന്നത്. സംസ്ഥാന സർക്കാരിനും സിപിഎമ്മിനും ഇത് ഭരണഘടനപരമായ ചോദ്യം മാത്രമല്ല. കോടതിവിധി എന്തായാലും അതിന് പിന്നാലെ ഉയർന്നുവരുന്ന രാഷ്ട്രീയ ചോദ്യങ്ങൾക്കുള്ള മറുപടിയും സർക്കാർ തന്നെയാണ് പറയേണ്ടത്. അടുത്തമാസം 14 ന് നിലപാട് അറിയിക്കാനാണ് കോടതി നിർദേശം.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























