അഹമ്മദാബാദിലെ സബര്‍മതി നദീജലത്തില്‍ കൊറോണ ​വൈറസ്​ സാന്നിധ്യം

For full experience, Download our mobile application:
Get it on Google Play

ഗുജറാത്ത്​ ​: അഹമ്മദാബാദിലെ സബര്‍മതി നദിയില്‍ നിന്നെടുത്ത ജലത്തിന്റെ സാമ്പിളില്‍ കൊറോണ ​വൈറസ്​ സാന്നിധ്യം. കാന്‍ക്രിയ, ചന്ദോള എന്നീ നഗരങ്ങള്‍ക്ക്​ സമീപത്തെ തടാകങ്ങളില്‍നിന്ന്​ ശേഖരിച്ച​ ജലസാമ്പിളുകളിലും കൊറോണ വൈറസ്​ സാന്നിധ്യം ​കണ്ടെത്തി​.

ഗാന്ധിനഗര്‍ ഐ.ഐ.ടി, ജവഹര്‍ലാല്‍ നെഹ്​റു സ്കൂള്‍ ഓഫ്​ എന്‍​വയോണ്‍മെന്റ്  സയന്‍സ്​ എന്നിവിടങ്ങളിലെ ശാസ്​ത്രജ്ഞരാണ്​ ജല സാമ്പിളുകള്‍ ശേഖരിച്ചത്​. നദികളിലെയും തടാകങ്ങളിലെയും കൊറോണ വൈറസ്​ സാന്നിധ്യം അപകടകരമായ അവസ്​ഥയിലേക്ക്​ നയിക്കുമെന്ന്​ ​ഐ.ഐ.ടി ഗാന്ധിനഗറിലെ പ്രൊഫസര്‍ മനീഷ്​ കുമാര്‍ പറയുന്നു.

2019 മുതല്‍ തുടര്‍ച്ചയായി ഇവിടങ്ങളില്‍നിന്ന്​ വെള്ളത്തിന്റെ  സാമ്പിളുകള്‍ ​ശേഖരിച്ചിരുന്നു. സബര്‍മതി നദിയില്‍നിന്ന്​ 694 സാമ്പിളുകളും ചന്ദോളയില്‍നിന്ന്​ 594 എണ്ണവും കാന്‍ക്രിയ തടാകത്തില്‍നിന്ന്​ 402 സാമ്പിളുകളും ശേഖരിച്ചു. ജലത്തിലെ കൊറോണ വൈറസ്​ സാന്നിധ്യം പഠിക്കാനായി രാജ്യമെമ്പാടും ഇത്തരത്തില്‍ സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. വെള്ളത്തില്‍ കൂടുതല്‍ കാലം ​വൈറസുകള്‍ക്ക്​ നില്‍ക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ്​ ക്ലസ്റ്ററുകള്‍ തിരിച്ചറിയുന്നതിനായി മലിനജലം പരിശോധിക്കുന്ന ആദ്യ സംവിധാനം കര്‍ണാടകയിലെ ബംഗളൂരുവില്‍ നടപ്പാക്കിയിരുന്നു. നേരത്തേ കോവിഡ്​ ബാധിച്ച്‌​ മരിച്ചവരുടെ മൃതദേഹങ്ങള്‍ ഉത്തര്‍പ്രദേശിലും ബിഹാറിലും ഗംഗ നദിയിലൂടെ ഒഴുകിയിരുന്നു. നൂറുകണക്കിന്​ മൃതദേഹങ്ങളാണ്​ ഇത്തരത്തില്‍ നദിയില്‍ തള്ളിയിരുന്നത്​.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ സംഭവം ; പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുന്നില്ല...

0
ആലപ്പുഴ: ആലപ്പുഴ ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തിന്റെ...

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...

ഓണത്തിരക്കിൽ ശ്വാസംമുട്ടി റാന്നി : ഗതാഗതക്കുരുക്ക് രൂക്ഷം

0
​റാന്നി : ഓണാഘോഷങ്ങൾ സജീവമായതോടെ റാന്നി ടൗണിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു....

ആൺകുട്ടിയെ ലഭിക്കാനായി രണ്ടാം വിവാഹം; പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

0
മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18...