പിതാവിനെതിരായ ബി.ജെ.പി നേതാവ് അമിത് മാളവ്യയുടെ ആരോപണം വ്യാജമെന്ന് സച്ചിൻ പൈലറ്റ്

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: പിതാവിനെതിരായ ബി.ജെ.പി ഐ.ടി സെല്‍ തലവന്‍ അമിത് മാളവ്യയുടെ ആരോപണത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. മിസോറാമില്‍ സചിന്റെ പിതാവ് ബോംബാക്രമണം നടത്തിയെന്നായിരുന്നു ആരോപണം. എന്നാല്‍, അമിത് മാളവ്യയുടെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ എയര്‍ഫോഴ്‌സ് വിമാനത്തില്‍ യാത്ര ചെയ്യുന്നതിനിടെ മിസോറാം തലസ്ഥാനമായ ഐസ്വോളില്‍ സച്ചിന്റെ പിതാവ് ബോംബുകളിട്ടെുവെന്നായിരുന്നു അമിത് മാളവ്യയുടെ ആരോപണം. ഇരുവരും പിന്നീട് എം.പിമാരായി മാറി. വോമാക്രണം നടത്തിയതിന് ഇരുവരേയും ഇന്ദിരാഗാന്ധി അഭിനന്ദിച്ചുവെന്നും അമിത് മാളവ്യ ആരോപിച്ചിരുന്നു.

തന്റെ പിതാവ് ബോംബിട്ടിട്ടുണ്ടെന്നും അത് കിഴക്കന്‍ പാകിസ്താനില്‍ 1971ലെ യുദ്ധത്തിനിടെയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 1966 ഒക്ടോബര്‍ 29നാണ് അദ്ദേഹം എയര്‍ഫോഴ്‌സിന്റെ ഭാഗമായതെന്നും സചിന്‍ പൈലറ്റ് പറഞ്ഞു. അമിത് മാളവ്യ പറഞ്ഞ സമയത്ത് അദ്ദേഹം എയര്‍ഫോഴ്‌സിലുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം അവശ്വാസപ്രമേയ ചര്‍ച്ചക്കിടയിലും ഇന്ത്യന്‍ എയര്‍ഫോഴ്‌സിനെ ഉപയോഗിച്ച് മിസോറാമിനെ തകര്‍ക്കാന്‍ ഇന്ദിരാഗാന്ധി ശ്രമിച്ചുവെന്ന് മോദി പറഞ്ഞിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാസർകോട് റാണിപുരത്ത് റോപ് വേയിൽനിന്ന് വീണ് ഓപ്പറേറ്റർ മരിച്ചു

0
കാസർകോട് : റാണിപുരത്ത് റോപ് വേയിൽനിന്ന് വീണ് ഓപ്പറേറ്റർ മരിച്ചു. ചാമുണ്ടിക്കുന്ന്...

തിരിച്ചടിച്ച് അമേരിക്ക ; ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ആക്രമിച്ചു

0
വാഷിങ്ടൺ/ടെഹ്റാൻ: ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ആക്രമിച്ചതായി അമേരിക്ക. ഐആർജിസിയുടെ എണ്ണക്കപ്പലുകളായ എം/ടി...

കയ്പമം​ഗലം അപകടം : സംസ്ഥാന സർക്കാരിന്റെ വീഴ്ച മറച്ചുവെക്കാൻ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു : രാജീവ്...

0
തിരുവനന്തപുരം: തൃശ്ശൂർ കയ്പമം​ഗലത്തെ ദാരുണമായ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെ വീഴ്ചകൾ...

തൃശ്ശൂരിൽ വീണ്ടും വാഹനാപകടം : കുന്നംകുളത്ത് നിയന്ത്രണംവിട്ട കാർ ബൈക്കിലിടിച്ച് ഒരു കുട്ടി ഉൾപ്പെടെ...

0
തൃശ്ശൂർ: തൃശ്ശൂരിൽ വീണ്ടും വാഹനാപകടം. കുന്നംകുളം ആർത്താറ്റുണ്ടായ വാഹനാപകടത്തിൽ മൂന്ന് വയസ്സുള്ള...