ഗെഹ്‍ലോട്ട് കോൺഗ്രസ് അധ്യക്ഷനാകുമോ ? രാജസ്ഥാൻ മുഖ്യമന്ത്രിക്കസേരയിൽ കണ്ണുംനട്ട് സച്ചിൻ പൈലറ്റും സംഘവും

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ കൊടുമ്പിരിക്കൊണ്ടിരിക്കെ രാജസ്ഥാനില്‍ വലിയ ആശ്വാസത്തിലാണ് സച്ചിന്‍ പൈലറ്റിന്റെ അനുയായികള്‍.കാരണം കോണ്‍ഗ്രസ് സ്ഥാനാര്‍ഥിത്വമത്സരത്തിലേക്ക് ഉയര്‍ന്നു കേള്‍ക്കുന്ന പേരുകളിലൊന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെതാണ്.

ഗെഹ്ലോട്ട് കോണ്‍ഗ്രസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ സച്ചിന്‍ പൈലറ്റിന് രാജസ്ഥാന്‍ മുഖ്യമന്ത്രിയാകാമെന്നാണ് അനുയായികളുടെ കണക്കുകൂട്ടല്‍. ഇതിനു തുരങ്കം വെക്കാനായി മുഖ്യമന്ത്രിസ്ഥാനവും കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനവും ഒന്നിച്ചു വഹിക്കാന്‍ അനുവദിക്കണമെന്നും അതല്ലെങ്കില്‍ തന്റെ വിശ്വാസ്തരിലൊരാളെ മുഖ്യമന്ത്രിയാക്കണമെന്നുമുള്ള നിര്‍ദേശം ഗെഹ്ലോട്ട് മുന്നോട്ട് വെച്ചിരുന്നു. നേരത്തേ സച്ചിന്‍ പൈലറ്റിനു പിന്തുണയുമായി കോണ്‍ഗ്രസ് എം.എല്‍.എയും രാജസ്ഥാന്‍ ഷെഡ്യൂള്‍ഡ് കാസ്റ്റ് കമ്മീഷന്‍ ചെയര്‍മാനുമായ ഖിലാഡി ലാല്‍ ഭൈരവ രംഗത്തുവന്നിരുന്നു. യുവാക്കളുടെ പ്രതിനിധിയായ സച്ചിന് ഗുജ്ജാര്‍ സമുദായത്തിന്റെ പൂര്‍ണ പിന്തുണയുണ്ടാകുമെന്നാണ് അദ്ദേഹം അറിയിച്ചത്.

​”അശോക് ഗെഹ്ലോട്ട് ഞങ്ങളുടെ തലമുതിര്‍ന്ന നേതാവാണ്. 40 വര്‍ഷമായി അദ്ദേഹം രാഷ്ട്രീയ രംഗത്തുണ്ട്. മാറ്റത്തിനായി ആഹ്വാനമുയരുന്ന ഈ സാഹചര്യത്തില്‍ പുതിയ തലമുറക്കായി അദ്ദേഹം വഴിമാറിക്കൊടുക്കുകയാണ് വേണ്ടത്​​​”-ഭൈരവ പറഞ്ഞു. 2020 രാഷ്ട്രീയ പ്രതിസന്ധി കാലത്ത് സച്ചിന്‍ പൈലറ്റിന്റെ വിശ്വസ്തരായ 18 എം.എല്‍.എമാരുടെ കൂട്ടത്തില്‍ ഭൈരവ ഉണ്ടായിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. അതേസമയം, ഭൈരവയുടെ വിമര്‍ശനത്തിനെതിരെ രാജസ്ഥാന്‍ മന്ത്രി ഉദയ്‍ലാല്‍ അഞ്ജന രംഗത്തെത്തി. പൊതുമധ്യത്തില്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് പാര്‍ട്ടിയുടെ പ്രതിഛായ തകര്‍ക്കുമെന്നായിരുന്നു ഉദയ്‍ലാലിന്റെ വിമര്‍ശനം. 15 മാസം കഴിഞ്ഞാല്‍ രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് നടക്കും. അതിനു മുമ്പ്മുഖ്യമന്ത്രിപദം കൈക്കലാക്കാന്‍ സാധിക്കുമോ എന്നാണ് സച്ചിന്‍ പക്ഷം ഉറ്റുനോക്കുന്നത്. എന്നാല്‍ ഇതെല്ലാം ഗെഹ്ലോട്ട് കോണ്‍ഗ്രസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ മാത്രമേ നടക്കുകയുള്ളൂ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടൽ; വീണ വിജയനെതിരായ ഇഡി നീക്കത്തിനെതിരെ ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: വിദേശ പണമിടപാടില്‍ എക്സാലോജിക് എംഡിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ...

മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....