രണ്ടാഴ്ച സമയം, അതിനകം നടപടി വേണം ; ഗെഹ്ലോട്ടിന് താക്കീതുമായി പൈലറ്റിന്റെ ജൻ സംഘർഷ് യാത്ര സമാപിച്ചു

For full experience, Download our mobile application:
Get it on Google Play

ജയ്പൂര്‍: തന്റെ ആവശ്യങ്ങളില്‍ ഈ മാസാവസാനത്തിനകം നടപടി സ്വീകരിച്ചില്ലെങ്കില്‍ രാജസ്ഥാനില്‍ വന്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഭീഷണിയുമായി കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. സച്ചിന്‍ പൈലറ്റ് നയിക്കുന്ന ജന്‍ സംഘര്‍ഷ് യാത്ര സമാപിച്ചു. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹലോട്ടുമായി അഭിപ്രായ ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് വസുന്ധര രാജെ സിന്ധ്യ നയിച്ച ബിജെപി സര്‍ക്കാര്‍ നടത്തിയ അഴിമതികള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് സച്ചിന്‍ പൈലറ്റ് ജന്‍സംഘര്‍ഷ് യാത്ര അജ്മീറില്‍ നിന്നും ജയ്പൂരിലേക്ക് ആരംഭിച്ചത്.

പിന്തിരിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെ യാത്രയെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം തള്ളി പറഞ്ഞു. ചോദ്യപേപ്പര്‍ ചോര്‍ച്ചയിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും ഈ വിഷയങ്ങള്‍ ഉന്നയിച്ചതു മൂലം ഉണ്ടാകുന്ന എന്ത് നഷ്ടവും സഹിക്കാന്‍ തയ്യാര്‍ എന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു. ഈ വര്‍ഷം അവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ദേശീയ നേതൃത്വത്തെ പോലും തന്റെ യാത്ര കൊണ്ട് സച്ചിന്‍ പൈലറ്റ് പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടൽ; വീണ വിജയനെതിരായ ഇഡി നീക്കത്തിനെതിരെ ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: വിദേശ പണമിടപാടില്‍ എക്സാലോജിക് എംഡിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ...

മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....