സുധാകരൻ ഉറച്ച കോൺഗ്രസുകാരനെന്ന് സാദിഖലി ശിഹാബ് തങ്ങൾ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: കെ സുധാകരനെ കുറിച്ച് വരുന്ന വാർത്തകൾ ഭാവനസൃഷ്ടിയാകുമെന്ന് സാദിഖലി ശിഹാബ് തങ്ങൾ. സുധാകരൻ ഉറച്ച കോൺഗ്രസുകാരനാണെന്നും പാരമ്പര്യം ഉള്ള നേതാവാണ് സുധാകരൻ, അഭിപ്രായം ആർക്കും പറയാം. ആ തരത്തിൽ അദ്ദേഹം അഭിപ്രായം പറഞ്ഞു. പാർട്ടി ആണല്ലോ തീരുമാനം എടുക്കുക. കോൺഗ്രസ്‌ പാരമ്പര്യം ഉള്ള വലിയ പാർട്ടിയാണ്. ഒരുപാട് പേര് സ്ഥാനാർത്ഥിയാകാൻ താല്പര്യം പ്രകടിപ്പിക്കും, അതൊക്കെ ചർച്ച ചെയ്യണമല്ലോ. അതാണ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് സമയം എടുക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയോട് ഇടഞ്ഞ സുധാകരന് കണ്ണൂർ സീറ്റ് നൽകി പ്രശ്നം പരിഹരിക്കാനാണ് ഹൈക്കമാൻഡിന്‍റെ നിലവിലെ തീരുമാനം. അവസാന ഘട്ടത്തിലും അനുനയത്തിന് വഴങ്ങാതെ മുന്നോട്ട് പോയ സുധാകരനെ എകെ ആന്‍റണി വിളിച്ച് സംസാരിക്കുകയായിരുന്നു.

കെ സുധാകരന്‍റെ ആവശ്യത്തിൽ വീണ്ടും ചർച്ച നടത്താനും സീറ്റ് സുധാകരന് നൽകാനുമാണ് ഹൈക്കമാൻഡ് തീരുമാനം. നിലവിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ടി ഒ മോഹനനെ മാറ്റിയായിരിക്കും സുധാകരന്‍റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുക. പുതിയ പാർട്ടി രൂപീകരിച്ച് മത്സരരംഗത്ത് എത്തുമെന്ന സുധാകരന്‍റെ വെല്ലുവിളി അക്ഷരാർത്ഥത്തിൽ കോണ്‍ഗ്രസിനെ ഞെട്ടിക്കുകയായിരുന്നു. ഇതോടെയാണ് എകെ ആന്‍റണി കളത്തിലിറങ്ങിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് ഉയർന്ന തുക; കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് നവീകരണ വിവരങ്ങൾ പുറത്ത്

0
ന്യൂഡൽഹി: ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി...

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...