ജില്ലയിലെ പാലങ്ങളുടെ സുരക്ഷിതത്വം പരിശോധിച്ച് ഉറപ്പുവരുത്തും : മന്ത്രി വീണാ ജോര്‍ജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയിലെ പി.ഡബ്ല്യൂ.ഡി, ഇറിഗേഷന്‍ വകുപ്പിന് കീഴിലുള്ള പാലങ്ങളുടെ സുരക്ഷിതത്വം പരിശോധിക്കുന്നതിനായി നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കോമളം പാലത്തിന്റെ സുരക്ഷിതത്വം അടിയന്തരമായി പരിശോധിക്കുന്നമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വെള്ളപ്പൊക്കത്തില്‍ അപ്രോച്ച് റോഡ് തകര്‍ന്നുപോയ തിരുവല്ല പുറമറ്റം കോമളം പാലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

മണിമലയാറ്റില്‍നിന്നുള്ള കുത്തൊഴുക്കിലും പാലത്തിന്റെ അപ്രോച്ച് റോഡ് തകര്‍ന്നതിനാലും കോമളംപാലത്തിന് ബലക്ഷയം ഉണ്ടായിട്ടുണ്ടോ എന്നത് വിദഗ്ധ സംഘം പരിശോധിച്ച് ഉറപ്പുവരുത്തും. ഇറിഗേഷന്‍, പി.ഡബ്ല്യൂ.ഡി ബ്രിഡ്ജസ്, ഫയര്‍ഫോഴ്സ്, പോലീസ്, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവയുടെ നേതൃത്വത്തിലാണ് തടസങ്ങള്‍ നീക്കം ചെയ്യുന്നത്. നാട്ടുകാരുടെ വലിയ സഹകരണമാണ് പ്രവര്‍ത്തനങ്ങള്‍ക്കെന്നും മന്ത്രി പറഞ്ഞു.

ആന്റോ ആന്റണി എംപി, മുന്‍ എം.എല്‍.എ രാജു എബ്രഹാം, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജി പി.രാജപ്പന്‍, ജില്ലാ പഞ്ചായത്ത് അംഗം ജിജി മാത്യു, പുറമറ്റം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലാലു തോമസ്, കല്ലൂപ്പാറ ബ്ലോക്ക് പഞ്ചായത്ത് അംഗം അമ്പിളി പ്രസാദ്, പുറമറ്റം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.വി രശ്മി മോള്‍, കെ.കെ നാരായണന്‍, ജീലി കെ.വര്‍ഗീസ്, കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് അംഗം കെ.കെ സത്യന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പരീക്ഷ ഹാളിൽ ഫോൺ ഉപയോഗിച്ച് കോപ്പിയടി ; കെഎസ്ഇബി താൽക്കാലിക ജീവനക്കാരൻ അറസ്റ്റിൽ

0
കണ്ണൂർ: പരീക്ഷാഹാളിൽ ഫോൺ ഉപയോ​ഗിച്ച് കോപ്പിയടി. സംഭവത്തിൽ കെഎസ്ഇബി താൽക്കാലിക ജീവനക്കാരൻ...

ചിക്കൻ ചില്ലിക്കൊപ്പമുള്ള നാരങ്ങയിൽ നീര് കുറഞ്ഞുപോയെന്ന് ആരോപിച്ച് തർക്കം : ഹോട്ടലുടമയുടെ പല്ലടിച്ച് കൊഴിച്ചു

0
വടക്കാഞ്ചേരി: ചിക്കൻ ചില്ലിക്കൊപ്പമുള്ള നാരങ്ങയിൽ നീര് കുറഞ്ഞുപോയെന്ന് ആരോപിച്ച് യുവാക്കളുടെ മർദ്ദനം....

ഗൾഫ് കനത്ത ഭീതിയിൽ ; കുവൈത്തിൽ ആക്രമണവുമായി ഇറാൻ

0
കുവൈത്ത് സിറ്റി: വ്യോമാതിർത്തിയിലേക്ക് അതിക്രമിച്ചു കയറിയ ശത്രുക്കളുടെ മിസൈലുകളെ സൈന്യം നിലവിൽ...

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...