തുറവൂർ മഹാക്ഷേത്രത്തിൽ വ്യാഴാഴ്ച സഹസ്രകലശം നടക്കും

For full experience, Download our mobile application:
Get it on Google Play

തുറവൂർ : ഒട്ടധികം വൈദിക താന്ത്രിക കർമങ്ങൾക്കു വേദിയായിട്ടുള്ള തുറവൂർ മഹാക്ഷേത്രത്തിൽ വ്യാഴാഴ്ച സഹസ്രകലശം നടക്കും. തന്ത്രി പുതുമന വാസുദേവൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ. ക്ഷേത്രത്തിനു മുൻവശം പ്രത്യേകം തയ്യാറാക്കിയ പന്തലിൽ ചൊവാഴ്ച ദീപാരാധനയ്ക്കുശേഷം ആചാര്യവരണം, ഗണപതിപൂജ, പ്രസാദശുദ്ധി, അസ്ത്രകലശപൂജ, പ്രസാദപൂജ, രക്ഷോഘ്നഹോമം, വാസ്തുഹോമം, വാസ്തുകലശപൂജ, വാസ്തുബലി, വാസ്തുകലശാഭിഷേകം, വാസ്തുപുണ്യാഹം, കുണ്ഡശുദ്ധി എന്നിവ നടക്കും.

ബുധനാഴ്ച രാവിലെ ചതുശ്ശുദ്ധി, ധാര, പഞ്ചഗവ്യം, പഞ്ചകം, കലശാഭിഷേകങ്ങളോടെ ഭഗവാന്മാർക്കു പൂജ, കലശമണ്ഡപത്തിൽ ജലദ്രോണിപൂജ, കുംഭേശകർക്കരി കലശപൂജ, ബ്രഹ്മകലശപൂജ പരികലശപൂജ, മണ്ഡപത്തിൽ അഗ്നിജനനം തത്വ ഹോമം, തത്വകലശപൂജ, മരപ്പാണി തത്വകലശാഭിഷേകം, ഉച്ചപൂജ. വൈകുന്നേരം അധിവാസഹോമം, കലശാധിവാസം, അത്താഴപൂജ എന്നിവയുണ്ടായിരിക്കും. വ്യാഴാഴ്ച രാവിലെ അതിവാസത്തിങ്കൽ ഉഷപ്പൂജ, തിമിലപാണി, പരികലശാഭിഷേകം, മരപ്പാണി, വാദ്യമേള അകമ്പടിയോടെ ബ്രഹ്മകലശവും കുംഭേശകർക്കരി കലശവും ശ്രീകോവിലിലേക്ക് എഴുന്നള്ളിക്കലും. തുടർന്ന്, കുംഭേശകർക്കരി കല ശാഭിഷേകം, ബ്രഹ്മകലശാഭിഷേകം എന്നിവ നടക്കും. ഉപദേശകസമിതിയുടെ കൗണ്ടറുകളിൽനിന്നും സമിതിയുടെ ഓഫീസിൽനിന്നും കലശം വഴിപാടുരസീത് ശീട്ടാക്കാവുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​’ലുങ്കി വാല’ പരാമർശം: ജോൺ ബ്രിട്ടാസിനെതിരെ ബിജെപി എംപിയുടെ അധിക്ഷേപത്തിൽ വ്യാപക പ്രതിഷേധം

0
തിരുവനന്തപുരം: രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസ് എംപിയെ അധിക്ഷേപിച്ച് ബിജെപി എംപി. 'കേരള...

രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ്

0
ദില്ലി: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി കെ...

നാല് സംസ്ഥാനങ്ങളിലായി നടന്ന സൈബർ നിക്ഷേപ തട്ടിപ്പിൽ സൂത്രധാരൻ മലയാളി

0
ഡൽഹി: നാല് സംസ്ഥാനങ്ങളിലായി നടന്ന സൈബർ നിക്ഷേപ തട്ടിപ്പിൽ സൂത്രധാരൻ മലയാളി....

കിസാൻ സഭ എഴുമറ്റൂർ മണ്ഡലം കൺവൻഷൻ നടത്തി

0
ചുങ്കപ്പാറ: പ്രളയത്തിൽ കൃഷി നശിച്ച കർഷകർക്ക് അടിയന്തരമായി ധനസഹായം അനുവദിക്കണമെന്ന്...