ഇലന്തൂര്‍ : ലോക്ക് ഡൗണില്‍ ദുരിതമനുഭവിക്കുന്ന ഓട്ടോ തൊഴിലാളികള്‍ക്ക് “സഹായത ” യുടെ നേതൃത്വത്തിൽ പച്ചക്കറി കിറ്റ് വിതരണം ചെയ്തു. പ്രക്കാനത്തും ഇലന്തൂരിലുള്ള 180ഓളം ഓട്ടോറിക്ഷ തൊഴിലാളികള്‍ക്കാണ് ലോക പരിസ്ഥിതി ദിനത്തിൽ അവരുടെ വീടുകളിൽ പോയി സഹായതയുടെ പ്രവർത്തകർ പച്ചക്കറി കിറ്റ് നല്‍കിയത്. ദർശൻ ഡി കുമാർ, ആൽവിൻ പ്രക്കാനം, ഷൈജു, സ്വാമിനാഥൻ, മുകുന്ദൻ കെ പി, മനോജ്, റെജി, സാജൻ, രാഹുൽ, സുരേഷ്, ജെറിൻ, ജസ്സിൻ, പ്രബീഷ്, സുമേഷ്, വിൻസ്, എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.
സഹായതയുടെ നേതൃത്വത്തിൽ ഓട്ടോ തൊഴിലാളികള്‍ക്ക് പച്ചക്കറി കിറ്റ് വിതരണം ചെയ്തു
RECENT NEWS
Advertisment