ദിലീപിനെതിരെയും, വക്കീലിനെതിരെയും മൊഴി നല്‍കാന്‍ നിര്‍ബന്ധിക്കുന്നു ; സായ് ശങ്കര്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വധഗൂഢാലോചനാക്കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ മായിച്ചു കളയാന്‍ സഹായിച്ചെന്ന് കരുതുന്ന സൈബര്‍ ഹാക്കര്‍ സായി ശങ്ക‍ര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പോലീസ് തന്നെ വേട്ടയാടുകയാണെന്നും സംരക്ഷണം വേണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അഭിഭാഷകരടക്കമുളളവര്‍ക്കെതിരെ മൊഴി പറയാന്‍ ക്രൈംബ്രാഞ്ചിന്റെ സമ്മര്‍ദമുണ്ടെന്നും ഹ‍ര്‍ജിയിലുണ്ട്. എന്നാല്‍ ഇയാളെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഫോണിലെ നിര്‍ണായക വിവരങ്ങള്‍ ഇയാളുടെ കൈവശമുണ്ടെന്നും പ്രോസിക്യൂഷന്‍ അറിയിക്കും.

ചോദ്യം ചെയ്യലായി സായി ശങ്കറിനെ കഴിഞ്ഞ ദിവസം വിളിച്ചെങ്കിലും കൊവിഡ് ലക്ഷണങ്ങളുണ്ടെന്ന് പറഞ്ഞ് ഹാജരായില്ല നടിയെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതില്‍ പ്രധാന തെളിവായ മൊബൈല്‍ ഫോണിലെ വിവരങ്ങള്‍ സായി ശങ്കര്‍ കൊച്ചിയിലെ അഭിഭാഷകന്റെ ഓഫീസില്‍ വച്ചും കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ വെച്ചും നശിപ്പിച്ചു എന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. എന്നാല്‍ ദിലീപിന്റെ ഫോണിലെ പേഴ്സണല്‍ വിവരങ്ങള്‍ കോപ്പി ചെയ്തു കൊടുക്കുക മാത്രമാണ് താന്‍ ചെയ്തിട്ടുള്ളതെന്ന് സായി ശങ്കര്‍ വിശദീകരിക്കുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൊച്ചിയില്‍ അര കിലോമീറ്റര്‍ റെയില്‍ പാളം അടിച്ചുമാറ്റി

0
കൊച്ചി : അതീവ സുരക്ഷാ മേഖലയായ വില്ലിങ്ഡണ്‍ ഐലന്‍ഡിലെ തുറമുഖ മേഖലയിലെ...

കാർ യാത്രക്കാരായ യുവാക്കളെ തടഞ്ഞുനിർത്തി ക്രൂരമായി മർദ്ദിച്ച സംഭവം ; അഞ്ചുപേർക്കെതിരെ കേസ്

0
കാസർകോട് : അജാനൂർ വില്ലേജിലെ അതിഞ്ഞാലിൽ കാർ യാത്രക്കാരായ മൂന്ന് യുവാക്കളെ...

രാജ്യത്തെ നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വെക്കണമെന്ന്...

0
ഡൽഹി: രാജ്യത്തെ നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര...

ചർച്ച നടക്കവെ സഭയ്ക്കകത്ത് ഇറങ്ങി നടക്കുന്ന എംഎൽഎമാർക്ക് മുന്നറിയിപ്പുമായി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ

0
തിരുവനന്തപുരം: ചർച്ച നടക്കവെ സഭയ്ക്കകത്ത് ഇറങ്ങി നടക്കുന്ന എംഎൽഎമാർക്ക് മുന്നറിയിപ്പുമായി സ്പീക്കർ...