കാന്‍ തൃശൂര്‍ – കാന്‍സര്‍ ബോധവത്ക്കരണ കൈപുസ്തകം ജില്ലാതല വിതരണോദ്‌ഘാടനം നിര്‍വഹിച്ചു

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : ജില്ലാ പഞ്ചായത്തിന്റെയും ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ജില്ലാ ആരോഗ്യ വകുപ്പിന്റേയും സഹകരണത്തോടെ നടത്തുന്ന കാന്‍സര്‍ രോഗ നിയന്ത്രണ പദ്ധതിയായ കാന്‍ തൃശൂരിന്റെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ (ആരോഗ്യം) മേല്‍നോട്ടത്തില്‍ തയ്യാറാക്കിയ കാന്‍സര്‍ കൈ പുസ്തകത്തിന്റെ വിതരണോദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ മണ്ണുത്തി പട്ടാളംകുന്ന് കോളനിയിലെ വീടുകളില്‍ വിതരണം ചെയ്ത് നിര്‍വഹിച്ചു. അര്‍ബുദം ചികിത്സയില്ലാത്ത രോഗമല്ലെന്നും നേരത്തേ കണ്ടെത്തിയാല്‍ പൂര്‍ണ്ണമായും ചികിത്സിച്ച്‌ ഭേദമാക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. കാന്‍ തൃശൂര്‍ മികച്ച പദ്ധതി യാന്നെന്നും ഇത്തരത്തിലൊരു പദ്ധതി സംസ്ഥാനത്ത് തന്നെ ആദ്യമായാണെന്നും മന്ത്രി കൂട്ടിച്ചേര്‍ന്നു.

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എന്‍.കെ കുട്ടപ്പന്‍, കോര്‍പ്പറേഷന്‍ ഡിവിഷന്‍ കൗണ്‍സിലര്‍ രേഷ്മ ഹെമേജ്, കാന്‍ തൃശ്ശൂര്‍ നോഡല്‍ ഓഫീസര്‍ പി.കെ. രാജു, ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ ഹരിത ദേവി ടി.എ, വെള്ളാനിക്കര സിഎച്ച്‌സി സൂപ്രണ്ട് ഡോ.ജയന്തി എന്നിവര്‍ സന്നിഹിതരായിരുന്നു. തുടര്‍ന്ന് ഒല്ലൂക്കര കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പട്ടാളം കുന്ന് കോളനിയിലെ വീടുകളില്‍ ആശാപ്രവര്‍ത്തകര്‍ കൈപുസ്തകം വിതരണം ചെയ്തു. ജില്ലയിലെ എല്ലാ വീടുകളിലും ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അടുത്ത ദിവസങ്ങളില്‍ തന്നെ കൈപുസ്തകം എത്തിക്കുവാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎഇക്കു നേരെ ഇറാന്റെ മിസൈൽ ആക്രമണം ; ഏതു ഭീഷണിയെയും നേരിടാൻ സജ്ജമെന്ന് പ്രതിരോധ...

0
ദുബായ് : ഒരു മാസത്തിലേറെ നീണ്ട ഇടവേളയ്ക്കു ശേഷം യുഎഇക്കു നേരെ...

പാലക്കാട് ഇൻസ്റ്റഗ്രാം പോസ്റ്റിനെ ചൊല്ലി തമ്മിലടിച്ച വിദ്യാർത്ഥികളെ തടഞ്ഞ യുവാവിനെ കത്തികൊണ്ട് കുത്തി പ്ലസ്...

0
മുതലമട: പാലക്കാട് മുതലമടയിൽ പ്ലസ് വൺ വിദ്യാർത്ഥിയുടെ കുത്തേറ്റ് ഒരാൾക്ക് പരുക്ക്....

പേരൂർക്കടയിൽ ആൽമരകൊമ്പ് രണ്ട് തവണ ഒടിഞ്ഞു വീണു ; രണ്ടാമത് വീണത് കാറിനു മുകളിലേക്ക്...

0
​തിരുവനന്തപുരം: പേരൂർക്കട-കുടപ്പനക്കുന്ന് റോഡിൽ ആൽമരം വീണ് ഗതാഗത തടസമുണ്ടായതിന് പിന്നാലെ ഉച്ചയ്ക്ക്...

13 കാരി വയോധികനെ കൊല്ലാനുള്ള കാരണം വിശ്വസിക്കാതെ പോലീസ് ; രാത്രി വീട്ടിലെത്തി കൊന്നത്...

0
ഹരിപ്പാട്: ആലപ്പുഴ ഹരിപ്പാടിന് അടുത്ത് കരുവാറ്റയിൽ വയോധികന്‍റെ കൊലപാതകത്തിൽ അടുത്ത ബന്ധുവായ...