കുഞ്ഞിന് പാൽ പോലും കൊടുക്കാൻ കഴിയാതെ ശബരിമലയില്‍ വരി നിന്ന് തളര്‍ന്ന് നൂറനാട് സ്വദേശി സാജൻ

For full experience, Download our mobile application:
Get it on Google Play

ശബരിമല : ശബരിമലയില്‍ അനുഭവപ്പെടുന്ന വന്‍ തിരക്കില്‍ വലഞ്ഞ് തീര്‍ഥാടകര്‍. കുഞ്ഞിന് പാൽ പോലും കൊടുക്കാൻ കഴിയാതെ ശബരിമലയില്‍ വരി നിന്ന് തളര്‍ന്ന് നൂറനാട് സ്വദേശി സാജന്‍. ഒന്നര വയസ്സുള്ള മകളെയും തോളിലിട്ട്  അഞ്ചര മണിക്കൂർ വലിയ തിരക്കിൽ വരി നിന്നിട്ടാണ് പതിനെട്ടാംപടി കയറാന്‍ സാധിച്ചതെന്ന് സാജന്‍ പറഞ്ഞു. പുലർച്ചെ  4.30നാണ് ഇവര്‍ പമ്പയിൽ നിന്ന് മലകയറിയത്. 5.30ന് മരക്കൂട്ടത്ത് എത്തി. കുഞ്ഞ് ഉറക്കമായതിനാൽ പാൽ കൊടുക്കാൻ കഴിഞ്ഞില്ല.

കൊച്ചു കുഞ്ഞ് ഉള്ളതിനാൽ ശരംകുത്തിയിലെ വലിയ തിരക്കിൽപെടാതെ  ചന്ദ്രാനന്ദൻ റോഡ് വഴി പോകാൻ പോലീസിനോട് അനുവാദം ചോദിച്ചു. എന്നാല്‍ പോലീസ് പറ്റില്ലെന്ന് പറഞ്ഞ് പിടിച്ച് തള്ളുകയാണ് ചെയ്തത്. നിവര്‍ത്തിയില്ലാതെ ഇവര്‍ ശരംകുത്തി മാര്‍ഗം തേടി. ശരംകുത്തി കടക്കാന്‍ 4 മണിക്കൂര്‍ എടുത്തു. പാൽ കുടിക്കാത്തതിനാല്‍ അപ്പോഴേക്കും കുഞ്ഞ് തളര്‍ന്ന് പോയിരുന്നു. തിക്കിലും തിരക്കിലും ഒപ്പം ഉണ്ടായിരുന്നവരെയും കാണാതായി.

യു ടേണിൽ നിന്ന പോലീസുകാരന്‍ കുഞ്ഞ് തളര്‍ന്ന് കിടക്കുന്നത് കണ്ട് മനഃസാക്ഷി തോന്നി ബാരിക്കേഡിൽ നിന്ന് പുറത്തിറങ്ങി നടന്ന് പോകാൻ അനുവദിച്ചു. എന്നാല്‍ വനം ഓഫിസ് പടിക്കൽ ചന്ദ്രാനന്ദൻ റോഡ് ചേരുന്ന ഭാഗത്ത് എത്തിയപ്പോൾ അവിടെ വടം കെട്ടി അയ്യപ്പന്മാരെ തടഞ്ഞു നിർത്തിയിരിക്കുകയായിരുന്നു. കുഞ്ഞ് ഉള്ളതിനാല്‍ സന്നിധാനത്തേക്ക് പോകാൻ പോലീസിനോട് അനുവാദം ചോദിച്ചു. വരിയിൽ നിന്ന മറ്റു സ്വാമിമാർ പറഞ്ഞിട്ട്‌ പോലും കടത്തി വിട്ടില്ല. വരി നിന്ന് പതിനെട്ടാംപടിക്കൽ എത്തിയപ്പോഴേക്കും ഉച്ചപൂജ കഴിഞ്ഞ് നട അടച്ചിരുന്നു.  പതിനെട്ടാംപടി കയറി വൈകിട്ട് 3ന് നട തുറന്ന ശേഷമാണ് ഇവര്‍ക്ക് ദർശനം നടത്താൻ കഴിഞ്ഞത്.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്

0
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്....

സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ വൈകിട്ട് 5.30ന് കനകക്കുന്ന്...

ഇഡി ലക്ഷ്യമിടുന്നത് പിണറായി വിജയനെയും മുഹമ്മദ്‌ റിയാസിനെയുമാണെന്നും എംവി ​ഗോവിന്ദൻ

0
കോഴിക്കോട്: അടിയന്താരാവസ്ഥയെ വെല്ലുന്ന പീഡനമാണ് തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്നതെന്നും ഇഡി ലക്ഷ്യമിടുന്നത്...

ഒറ്റ പരാതിയിൽ നൂറിലധികം വോട്ടുകൾ നീക്കം ചെയ്യാൻ ശ്രമം; ഉത്തരാഖണ്ഡിൽ ക്രമക്കേടുകൾ നടക്കുന്നുവെന്ന് ആക്ഷേപം

0
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ നടക്കുന്ന എസ്‌ഐആര്‍ പ്രവര്‍ത്തനത്തില്‍ വ്യാപകമായി വോട്ട് വെട്ടി മാറ്റുന്നു...