സജി ചാക്കോ രാജി വെക്കേണ്ടിവന്നത് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനംമൂലം : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: സജി ചാക്കോ രാജി വെക്കേണ്ടിവന്നത് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനംമൂലമെന്ന് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍. മല്ലപ്പള്ളി കാര്‍ഷിക വികസന ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെയും കെ.പി.സി.സി യുടെയും രേഖാമൂലമുള്ള നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് 12.08.2022 ല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും സജി ചാക്കോയെ കെ.പി.സിസി പുറത്താക്കിയതാണ്. ഡി.സി.സി അംഗീകരിച്ച് നല്‍കിയ പാനല്‍ വ്യത്യാസപ്പെടുത്തി സി.പി.എം നേതാവിനെ ഭരണ സമിതി അംഗമാക്കി തിരുകി കയറ്റിയതിനാണ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെയും ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെയും ശുപാര്‍ശപ്രകാരം അച്ചടക്ക നടപടി എടുത്തത്. പാര്‍ട്ടി തീരുമാനത്തെ പരസ്യമായി വെല്ലുവിളിച്ചാണ് സജി ചാക്കോ സി.പി.എം നേതാവിനെ പുറംവാതിലിലൂടെ ഭരണസമിതി അംഗമാക്കിയത്.

ബാങ്ക് പ്രസിഡന്‍റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ.പി.സി.സി രേഖാമൂലം നല്‍കിയ നിര്‍ദ്ദേശം സജി ചാക്കോ ലംഘിച്ചിരുന്നു. തുടര്‍ന്ന് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട സജി ചാക്കോ രാജി വെക്കണമെന്ന കെ.പി.സി.സി നിര്‍ദ്ദേശവും അനുസരിച്ചില്ല. ഇത്തരം ഗുരുതരമായ അച്ചടക്കലംഘനങ്ങളാണ് സജി ചാക്കോ സ്വീകരിച്ചത്. ഏറ്റവും അവസാനം സംസ്ഥാന തലത്തില്‍ യു.ഡി.എഫ് ഉം എല്‍.ഡി.എഫും തമ്മില്‍ കടുത്ത മത്സരം നടക്കുന്ന സംസ്ഥാന കാര്‍ഷിക വികസന ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പില്‍ മല്ലപ്പള്ളി ബാങ്കില്‍ നിന്നും പ്രതിനിധിയെ തെരഞ്ഞെടുക്കാതെ എല്‍.ഡി.എഫിനെ സഹായിക്കുന്ന നിലപാടാണ് സജി ചാക്കോ സ്വീകരിച്ചത്. ബാങ്കിലെ ഒരു കോണ്‍ഗ്രസ് ഭരണസമിതി അംഗം ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയെ സമീപിച്ച് ഉത്തരവ് വാങ്ങിയതിന് ശേഷമാണ് കേന്ദ്ര ബാങ്ക് പ്രതിനിധിയെ തിരഞ്ഞെടുത്തത്.

പാര്‍ട്ടി എടുത്ത അച്ചടക്ക നടപടിക്ക് ശേഷം നാളിതുവരെ കെ.പി.സി.സി നിര്‍ദ്ദേശ പ്രകാരം പ്രസിഡന്‍റ് സ്ഥാനം രാജിവെച്ച് തെറ്റ് തിരുത്തുവാന്‍ സജി ചാക്കോ തയ്യാറായിട്ടില്ലാത്താണ്. തെറ്റ് തിരുത്തുവാന്‍ നിരവധി അവസരങ്ങള്‍ കെ.പി.സി.സി സജി ചാക്കോയ്ക്ക് നല്‍കിയതാണ്. അതൊക്കെ അവഗണിച്ച് പാര്‍ട്ടി നേതൃത്വത്തെ സജി ചാക്കോ അവഹേളിക്കുകയായിരുന്നു.

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് നിരവധി സ്ഥാനമാനങ്ങള്‍ ലഭിച്ചിട്ടുള്ള വ്യക്തിയാണ് സജി ചാക്കോ. തിരുവല്ല ഈസ്റ്റ് കോഓപ്പറേറ്റീവ് ബാങ്ക് വൈസ് പ്രസിഡന്‍റ്, മല്ലപ്പള്ളി കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്‍റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്, ഡി.സി.സി ജനറല്‍ സെക്രട്ടറി തുടങ്ങി നിരവധി പദവികള്‍ വഹിച്ചതിനുശേഷമാണ് കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെയും ഡി.സി.സിക്കെതിരെയും അസത്യപ്രചരണങ്ങളുമായി സജി ചക്കോ രംഗത്ത് വന്നിരിക്കുന്നത്. തന്‍റെ സ്വന്തം ചെയ്തികള്‍കൊണ്ടാണ് സജി ചാക്കോയ്ക്ക് പ്രസിഡന്‍റ് സ്ഥാനം രാജിവെച്ച് പുറത്തുപോകേണ്ടിവന്നത്. ബഹുഭൂരിപക്ഷം ഭരണസമിതി അംഗങ്ങളും അവിശ്വാസത്തെ പിന്തുണക്കുമെന്ന് മനസ്സിലാക്കിയാണ് സജി ചാക്കോ അവസാന നിമിഷം രാജിവെച്ചത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുവതിയുടെ ഫോട്ടോയെടുത്തുവെന്ന് പരാതി; ദില്ലി മെട്രോയിലുണ്ടായ സംഘർഷത്തിന് പിന്നാലെ സിഐഎസ്എഫ് ജവാൻ സസ്പെൻഷനിൽ

0
ദില്ലി: ദില്ലി മെട്രോയിൽ യാത്രക്കാരിയായ യുവതിയുടെ ചിത്രം സിഐഎസ്എഫ് ജവാൻ ഫോണിൽ...

വെറും 16 രൂപയ്ക്ക് ഡ്രസ്സ്; കാൺപൂരിൽ വിലക്കുറവിൻ്റെ പേരിൽ വൻ തിക്കും തിരക്കും, നിരവധി...

0
കാണ്‍പൂര്‍: 16 രൂപയ്ക്ക് വസ്ത്രങ്ങള്‍ വിറ്റഴിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ കാണ്‍പൂരില്‍ ആയിരക്കണക്കിന്...

ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കും ; ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കർശനമാക്കിയതായി ആരോഗ്യ...

0
തിരുവനന്തപുരം : ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുമെന്നും ഇതിന്റെ ഭാഗമായി ഭക്ഷ്യവസ്തുക്കളുടെ...

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...