സജി മഞ്ഞക്കടമ്പൻ തല മറന്ന് എണ്ണ തേക്കുന്നു ; കാണിക്കുന്നത് ഗുരുനിന്ദയെന്ന് യൂത്ത് ഫ്രണ്ട് (എം)

For full experience, Download our mobile application:
Get it on Google Play

പാലാ : 1967 മുതൽ പാലായെ അടിസ്ഥാന സൗകര്യ രംഗത്ത് നമ്പർ വൺ ആക്കി മാറ്റി മറ്റേതൊരു മണ്ഡലത്തിലുള്ളതിനേക്കാളും വികസന മുന്നേറ്റം കോൺഗ്രസ് വകുപ്പുകളുടെ എതിർപ്പിനെ വെല്ലുവിളിച്ച് നടപ്പാക്കിയ കെ.എം.മാണിയെ ചാനൽ ചർച്ചയിൽ പരിഹസിച്ച സജി മഞ്ഞകടമ്പൻ്റെ പ്രസ്താവന ഗുരു നിന്ദയും തല മറന്നുള്ള എണ്ണ തേക്കലുമാണെന്ന് യൂത്ത്ഫ്രണ്ട് (എം) പാലാ നിയോജക മണ്ഡലം കമ്മിറ്റി. മാണി സാറിൻ്റെ ബജറ്റുകളെയും വിഭാവനം ചെയ്ത ജന ക്ഷേമപദ്ധതികളേയും എക്കാലത്തും എതിർത്തത് കോൺഗ്രസായിരുന്നു. മീനച്ചിൽ റിവർ വാലി പദ്ധതിക്കും പുലിയന്നൂർ ഐ.എച്ച്.ആർ.ഡി എൻജിനീയറിംഗ് കോളേജിനും പാലാ ലോ കോളേജിനും ഇൻഡോർ സ്റ്റേഡിയത്തിനും ബൈപാസിനും എല്ലാം തുരങ്കം വെച്ചതും ധന കാര്യവകുപ്പ് മാറ്റിയതും പട്ടയ വിതരണം ഇല്ലാതാക്കിയതും മതികെട്ടാൻ വിഷയം സൃഷ്ടിച്ചതും രാഷ്ട്രീയ മുന്നേറ്റം തടഞ്ഞതും എല്ലാം കോൺഗ്രസായിരുന്നു എന്നുള്ളത് ഒരു കേരള കോൺഗ്രസുകാരനും ഒരിക്കലും മറക്കില്ലെന്ന് സജി മഞ്ഞക്കടമ്പൻ ഓർക്കണം. പാർട്ടി പിളർപ്പുകൾക്ക് പിന്തുണ നൽകി അവസാനം ബാർകേസ് ഫാബ്രിക്കേറ്റ് ചെയ്ത് കള്ള കേസ് ചമച്ച് കേസിൽ കുടുക്കി രാജി എഴുതി വാങ്ങിച്ചത് കോൺഗ്രസ് മുഖ്യമന്ത്രിയാണെന്നതും സജി മഞ്ഞക്കടമ്പൻ മറക്കരുതെന്ന് യൂത്ത്ഫ്രണ്ട് (എം) പറഞ്ഞു.

പാലായിൽ നിന്നുള്ളവർ വർഷങ്ങളോളം കേന്ദ്ര മന്ത്രിമാരായിട്ടും ഭരണഘടനാ പദവികൾ വഹിച്ചിട്ടും ഒരു കുട്ട മണ്ണിൻ്റെ പണി ചെയ്യാതെ സുഖജീവിതം മാത്രം നയിച്ച നേതാക്കളാണ് പാലായിൽ വികസനം നടപ്പാക്കിയതെന്നുള്ള സജിയുടെ പുതിയ വാദം നവീന പാലായോടുള്ള വെല്ലുവിളിയാണെന്ന് യോഗം പറഞ്ഞു. വികസനം എന്തെന്ന് കാണിച്ചു കൊടുക്കുവാൻ കോൺഗ്രസ് മുഖ്യമന്ത്രിമാരെ ഉൾപ്പെടെ പാലായിൽ കൊണ്ടുവന്ന് കാണിച്ചു കൊടുത്ത നേതാവാണ് കെ.എം.മാണി. കേന്ദ്രവും സംസ്ഥാനങ്ങളും വർഷങ്ങളോളം ഭരിച്ചിട്ടും പുതുപ്പള്ളി ഉൾപ്പെടെ മിക്ക കോൺഗ്രസ് നേതാക്കളുടെ മണ്ഡലങ്ങളും അവികസിത മേഖലയാണ് ഇന്നും. പുതുപ്പള്ളി മണ്ഡലത്തിലെ മിക്ക വികസന പദ്ധതികളും നടപ്പാക്കിയത് കെ.എം.മാണിയും എം.പി ആയിരുന്ന ജോസ്.കെ.മാണിയുമാണ്. യോഗത്തിൽ യൂത്ത് ഫ്രണ്ട് (എം) നിയോജക മണ്ഡലം പ്രസിഡണ്ട് തോമസ്കുട്ടി വരിക്കയിൽ അദ്ധ്യക്ഷത വഹിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരുമിച്ചു നിന്ന് നന്മ പ്രവർത്തിക്കുക സഭയുടെ ഉത്തരവാദിത്തം : തോമസ് മാർ തിമൊഥെയോസ് എപ്പിസ്കോപ്പാ

0
മല്ലപ്പള്ളി: ഒരുമിച്ച് നിന്ന് സമൂഹത്തിൽ നന്മ പ്രവർത്തനങ്ങൾ ഏറ്റെടുക്കുക എന്നത് സഭയുടെ...

വിജയ് മന്ത്രിസഭയിൽ ചേരണമെന്ന അഭ്യർത്ഥന വീണ്ടും തള്ളി ഇടതുപാർട്ടികൾ

0
ചെന്നൈ: വിജയ് മന്ത്രിസഭയിൽ ചേരണമെന്ന അഭ്യർത്ഥന വീണ്ടും തള്ളി ഇടതുപാർട്ടികൾ. മന്ത്രിസഭയ്ക്ക്...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
പരിസ്ഥിതി സംബന്ധിച്ച നിയമസഭ സമിതി യോഗം സെപ്റ്റംബര്‍ എട്ടിന് കേരള നിയമസഭയുടെ പരിസ്ഥിതി...

കുടുംബ പെൻഷനും ഗ്രാറ്റുവിറ്റിയും ആവശ്യപ്പെട്ട് ആദ്യ ഭാര്യ നൽകിയ ഹർജിയിൽ കൊൽക്കത്ത ഹൈക്കോടതിയുടെ നിർണായക...

0
ന്യൂഡൽഹി: അന്തരിച്ച കേന്ദ്രസർക്കാർ ജീവനക്കാരന്റെ കുടുംബ പെൻഷനും ഗ്രാറ്റുവിറ്റിയും ആവശ്യപ്പെട്ട് ആദ്യ...