മോൻസ് ജോസഫിനെതിരെ വിമർശനവുമായി സജി മഞ്ഞക്കടമ്പിൽ

For full experience, Download our mobile application:
Get it on Google Play

കോട്ടയം: മോൻസ് ജോസഫിനെതിരെ വിമർശനവുമായി സജി മഞ്ഞക്കടമ്പിൽ വീണ്ടും രംഗത്ത്. യുഡിഎഫ് ജില്ലാ ചെയർമാൻ സ്ഥാനം രാജിവെച്ച സജി മഞ്ഞക്കടമ്പിൽ യുഡിഎഫിലേക്ക് മടക്കമില്ലെന്ന നിലപാടിലാണ്. മോൻസ് ജോസഫിന്റെ  നേതൃത്വത്തിലുള്ള യുഡിഎഫിലേക്ക് തിരിച്ചുപോയാൽ ദുരന്തമാകുമെന്നാണ് സജി മഞ്ഞക്കടമ്പിൽ പറയുന്നത്. യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാനായി കേരള കോൺഗ്രസ് മുതിർന്ന നേതാവും പാർട്ടിയുടെ സംസ്ഥാന വൈസ് ചെയർമാനുമായ ഇ ജെ ആഗസ്തിയെ മുന്നണി നിയോഗിക്കുകയും ചെയ്തു. 1992 മുതൽ 2017 വരെ നീണ്ട 25 വർഷം യുഡിഎഫ് ജില്ലാ ചെയർമാൻ സ്ഥാനം വഹിച്ച വ്യക്തിയാണ് ഇജെ ആഗസ്തി. കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്‍റായി കോട്ടയം ജില്ലയിൽ 27 വർഷം സേവനമനുഷ്ഠിച്ചിരുന്നു. കേരള കോൺഗ്രസ് സ്ഥാപക അംഗങ്ങളിൽ ഒരാൾ കൂടിയാണ് അദ്ദേഹം. കഴിഞ്ഞ ദിവസമാണ് സജി മഞ്ഞക്കടമ്പിൽ യുഡിഎഫ് ജില്ലാ ചെയർമാൻ സ്ഥാനവും ജോസഫ് ഗ്രൂപ്പ് ജില്ലാ പ്രസിഡന്‍റ് സ്ഥാനവും രാജിവെച്ചത്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സഹകരിപ്പിക്കുന്നില്ലെന്ന പരാതി ഉയർത്തിയായിരുന്നു ഇത്. തൽക്കാലം ഒരു പാർട്ടിയിലേക്കുമില്ലെന്നാണ് സജി പറയുന്നത്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി പി.വിജയൻ ചുമതലയേറ്റു

0
തിരുവനന്തപുരം : സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി പി.വിജയൻ ചുമതലയേറ്റു. ഇൻറലിജൻസ്...

സൗജന്യ വിദ്യാഭ്യാസവും സംരക്ഷണവും വാഗ്ദാനം നല്‍കി – പതിനേഴുകാരന് ക്രൂരമായ പീഡനം ; പത്തനംതിട്ട...

0
പത്തനംതിട്ട : സൗജന്യ വിദ്യാഭ്യാസവും സംരക്ഷണവും വാഗ്ദാനം ചെയ്ത് കൂട്ടികൊണ്ട് പോയ ശേഷം...

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരുടെ നിയമനത്തിൽ മന്ത്രിയുടെ ഓഫീസും ബോർഡും തമ്മിലുളള തർക്കം...

0
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരുടെ നിയമനത്തിൽ മന്ത്രിയുടെ ഓഫീസും...

പിഎം ശ്രീ പഠിക്കാന്‍ മന്ത്രിസഭാ ഉപസമിതി ; പൊതുവിദ്യാഭ്യാസ മന്ത്രി എന്‍.ഷംസുദ്ദീന്‍ സമിതിയുടെ അധ്യക്ഷനാകും

0
തിരുവനന്തപുരം: പിഎം ശ്രീ പഠിക്കാന്‍ മന്ത്രിസഭാ ഉപസമിതി രൂപികരിച്ചു. പൊതുവിദ്യാഭ്യാസ മന്ത്രി...