Friday, March 21, 2025 3:32 pm

ഇനി ആന്‍ഡ്രോയിഡ് ഫോണ്‍ ബിഗ് സ്‌ക്രീനില്‍ കാണാം ; വരുന്നു പിസി മോഡ് ഫീച്ചര്‍

For full experience, Download our mobile application:
Get it on Google Play

ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത!. ഉടന്‍ തന്നെ ആന്‍ഡ്രോയിഡ് ഫോണ്‍ ബിഗ് സ്‌ക്രീനില്‍ കണക്ട് ചെയ്ത് സമ്പൂര്‍ണ ആന്‍ഡ്രോയിഡ് പിസി ആയി ഉപയോഗിക്കാന്‍ സാധിക്കും. ഒരു മാസത്തിനുള്ളില്‍ ഇത് നടപ്പാക്കാനുള്ള ശ്രമത്തിലാണ് ഗൂഗിള്‍. ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിച്ചത് ഗൂഗിള്‍ ആണ്. ആന്‍ഡ്രോയിഡ് 14 അപ്ഗ്രേഡ് ചെയ്ത് പുതിയ സംവിധാനം അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് ഗൂഗിള്‍. മെയ് മാസത്തില്‍ ഇത് ഗൂഗിള്‍ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആന്‍ഡ്രോയിഡ് 14 ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന പുതിയ ആന്‍ഡ്രോയിഡ് ഡെസ്‌ക് ടോപ്പ് പതിപ്പിന്റെ ബീറ്റാ വേര്‍ഷനില്‍ ഈ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. വലിയ സ്‌ക്രീനില്‍ കൂടുതല്‍ ആപ്പുകള്‍ ഒരേ സമയം ഉപയോഗിക്കാന്‍ കഴിയുന്നവിധമാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. വലിപ്പത്തില്‍ മാറ്റം വരുത്തി ഒരേ സമയം കൂടുതല്‍ ആപ്പുകള്‍ ഉപയോഗിക്കാന്‍ കഴിയുന്നവിധമാണ് പരീക്ഷണം നടത്തിയത്.

ആന്‍ഡ്രോയിഡ് ഒരു വലിയ സ്‌ക്രീനില്‍ പ്രവര്‍ത്തിക്കുന്നതും കാഴ്ചക്കാര്‍ക്ക് പുതിയ കാഴ്ചാനുഭൂതി നല്‍കി പുതിയ ഓപ്ഷനുകളെ പിന്തുണയ്ക്കുന്നതും ഉടന്‍ തന്നെ യാഥാര്‍ഥ്യമാക്കാനുള്ള ശ്രമത്തിലാണ് ഗൂഗിള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഈ പുതിയ ടൂള്‍ ഔദ്യോഗികമായി പുറത്തിറക്കുമ്പോള്‍ ഉപയോക്താക്കളെ അമ്പരപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഗൂഗിള്‍. ആപ്പിള്‍ ഇതിനകം സമാനമായ ഒരു സവിശേഷത വാഗ്ദാനം ചെയ്യുന്നുണ്ട്. തടസ്സങ്ങളില്ലാതെ ആന്‍ഡ്രോയിഡ് പിസി മോഡ് ലഭിക്കാന്‍ ഒരു പ്രീമിയം ഫോണും  മോണിറ്ററും വേണ്ടി വരും. നിലവില്‍ ചില ആന്‍ഡ്രോയിഡ് ഫോണുകള്‍ ബാഹ്യ ഡിസ്പ്ലേയെ പിന്തുണയ്ക്കുന്നുണ്ട്. എന്നാല്‍ സാംസങ് ചെയ്യുന്നതുപോലെ ഫോണിനെ ഒരു പിസിയിലേക്ക് പൂര്‍ണമായി മാറ്റാന്‍ നിലവിലെ സോഫ്റ്റ് വെയര്‍ അനുവദിക്കുന്നില്ല. ഇതില്‍ മാറ്റം കൊണ്ടുവരാനാണ് ഗൂഗിള്‍ ശ്രമിക്കുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വടകരയിൽ കഞ്ചാവുമായി ദമ്പതികൾ പിടിയിൽ

0
കോഴിക്കോട്: വടകരയിൽ കഞ്ചാവുമായി ദമ്പതികൾ പിടിയിൽ. വില്ല്യാപ്പള്ളി സ്വദേശി അബ്ദുൽ കരീം,...

ഇന്തൊനീഷ്യയിലെ ലാക്കി-ലാക്കി അഗ്നിപർവതം വീണ്ടും പൊട്ടിത്തെറിച്ചു

0
ജക്കാർത്ത: ഇന്തൊനീഷ്യയിലെ കിഴക്കൻ ഫ്ലോറസിലുള്ള ലെവോടോബി ലാക്കി-ലാക്കി അഗ്നിപർവതം വീണ്ടും പൊട്ടിത്തെറിച്ചു....

മലപ്പുറത്ത് 24 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി

0
മലപ്പുറം: മലപ്പുറം വൈലത്തൂരിൽ കുഴൽപ്പണം പിടികൂടി. ബൈക്കിൽ കൊണ്ടുപോവുകയായിരുന്ന രേഖകളില്ലാത്ത 24...

അമിത വേഗത്തിൽ ഓടിച്ച ബൈക്ക് ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ച് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

0
ബംഗളുരു: അമിത വേഗത്തിൽ ഓടിച്ച ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് സഹോദരങ്ങൾക്ക് ദാരുണാന്ത്യം....